പത്തനംതിട്ട : ശബരിമലയിൽ ഭക്തർ നിലവിൽ പണം നൽകി ഉപയോഗിക്കുന്ന എല്ലാ ശുചിമുറികളും കുളിമുറികളും സൗജന്യമാകും. ശബരിമല സന്നിധാനം, പമ്പ ,സ്വാമി അയ്യ...
പത്തനംതിട്ട : ശബരിമലയിൽ ഭക്തർ നിലവിൽ പണം നൽകി ഉപയോഗിക്കുന്ന എല്ലാ ശുചിമുറികളും കുളിമുറികളും സൗജന്യമാകും. ശബരിമല സന്നിധാനം, പമ്പ ,സ്വാമി അയ്യപ്പൻ റോഡ് ,പരമ്പരാഗത പാത എന്നിവിടങ്ങളിലെ മുഴുവൻ ശുചിമുറികളും കുളിമുറികളും ഭക്തർക്ക് ഇനിമുതൽ സൗജന്യമായി ഉപയോഗിക്കാം.
വരുന്ന മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം മുതൽ ശുചിമുറികളും കുളിമുറികളും ഉപയോഗിക്കുന്നത് സൗജന്യമാക്കാനും അവ ലേലം ചെയ്തു കൊടുക്കേണ്ടതില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.
ഇവയുടെ ഉയർന്ന നിലവാരത്തിലുള്ള ശുചീകരണം ഉറപ്പാക്കാൻ കരാർ ക്ഷണിച്ച് പരിചയസമ്പന്നരായ ഏജൻസിയെ ഏൽപ്പിക്കും. ശബരിമലയിലെ ശുചിമുറികളുടെ നിലവാരത്തെക്കുറിച്ചും പണപ്പിരിവിനെ കുറിച്ചും വ്യാപകമായ പരാതികൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം.
വെർച്വൽ ക്യൂ ബുക്കിംഗിൽ ഇപ്പോൾ പിൽഗ്രിം റിലീഫ് ഫണ്ടിലേക്ക് സ്വമേധയാ അഞ്ച് രൂപ മുതൽ കൊടുക്കാൻ സൗകര്യമുണ്ട് (Optional). ശുചിമുറികളും കുളിമുറികളും സൗജന്യമാക്കുമ്പോൾ അഞ്ച് രൂപ കൂടി ഇച്ഛാനുസരണം പിൽഗ്രിം റിലീഫ് ഫണ്ടിലേക്ക് സംഭാവന നൽകാൻ ഭക്തർക്ക് സൗകര്യം ഉണ്ടായിരിക്കും. ഈ തുക നിർബന്ധമായി പിരിക്കുന്നതല്ല. ഭക്തർക്ക് അത് നൽകാനോ നൽകാതിരിക്കാനോ സാധിക്കും.
Key Words : Sabarimala, Toilet


COMMENTS