ചെന്നൈ : കേരളത്തിൽ 12 സ്റ്റോപ്പുകളുമായി വൺവേ സ്പെഷ്യൽ ട്രെയിനാണ് സർവീസ് നടത്തുന്നത്. വെള്ളിയാഴ്ച (ഒക്ടോബർ 30) രാത്രിയാണ് ചെന്നൈയിൽ നിന്ന് തി...
ചെന്നൈ : കേരളത്തിൽ 12 സ്റ്റോപ്പുകളുമായി വൺവേ സ്പെഷ്യൽ ട്രെയിനാണ് സർവീസ് നടത്തുന്നത്. വെള്ളിയാഴ്ച (ഒക്ടോബർ 30) രാത്രിയാണ് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വാരാന്ത്യ അവധിയ്ക്ക് ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന വിദ്യാർഥികൾക്കും ജോലിക്കാർക്കും ഏറെ പ്രയോജനപ്പെടുന്ന സർവീസാണിത്.
ചെന്നൈയിൽ നിന്ന് സേലം ഈറോഡ് ഭാഗത്തേക്ക് വരുന്നവർക്കും, പാലക്കാട്, തൃശൂർ, എറണാകുളം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന പകൽ യാത്രികർക്കും സർവീസ് ഏറെ പ്രയോജനപ്പെടും. കോട്ടയം വഴിയാണ് സ്പെഷ്യൽ ട്രെയിനിൻ്റെ സർവീസ്.ട്രെയിൻ സ്റ്റോപ്പുകളും സമയക്രമവും വിശദമായി അറിയാം.
06133 ചെന്നൈ - തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ വെള്ളിയാഴ്ച രാത്രി 11:50ന് എംജിആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. പിറ്റേന്ന് വൈകീട്ട് 06:45നാണ് ട്രെയിൻ തിരുവനന്തപുരത്തെത്തുക. പേരമ്പൂർ 12:03, തിരുവള്ളൂർ 12:33, അരക്കോണം 12:58, കാട്പാടി 01:48, ജോളാർപേട്ട 03:15, സേലം 05:00, ഈറോഡ് 06:05, തിരുപ്പൂർ 06:58, പൊതനൂർ 08:23 എന്നിവിടങ്ങളിലാണ് തമിഴ്നാട്ടിലെ സ്റ്റോപ്പുകൾ തുടർന്ന് ശനിയാഴ്ച രാവിലെ ട്രെയിൻ പാലക്കാട് എത്തും.
കേരളത്തിലെ സ്റ്റോപ്പുകൾ -സ്റ്റേഷൻ എത്തുന്ന സമയം/പുറപ്പെടുന്ന സമയം എന്നീക്രമത്തിൽ
പാലക്കാട് 09:30 / 09:35
തൃശൂർ 11:07 / 11:10
ആലുവ 12:00 / 12:02
എറണാകുളം ജങ്ഷൻ 12:30 / 12:35
കോട്ടയം 01:37 / 01:40
ചങ്ങനാശേരി 01:56 / 01:57
തിരുവല്ല 02:10 / 02:11
ചെങ്ങന്നൂർ 02:23 / 02:25
മാവേലിക്കര 02:35 / 02:36
കായംകുളം 02:45 / 02:47
കൊല്ലം 04:00 / 04:03
വർക്കല ശിവഗിരി 04:30 / 04:31
തിരുവനന്തപുരം 06:45
ബുക്കിങ് വ്യാഴാഴ്ച രാവിലെ ആരംഭിക്കും
10 എസി ത്രീ ടയർ കോച്ചുകൾ, ആറ് എസി ത്രീ ടയർ ഇക്കോണമി കോച്ചുകൾ, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് സ്പെഷ്യൽ ട്രെയിൻ കോച്ചുകൾ. ട്രെയിൻ ബുക്കിങ് നാളെ (ഒക്ടോബർ 29, വ്യാഴം) രാവിലെ 08 മണിയ്ക്ക് ആരംഭിക്കും.
Key Words : Special Train, Chennai, Thiruvananthapuram

COMMENTS