ഏഷ്യൻ ഗെയിംസിൽ ബോക്സിങ് റിങ്ങിൽ ഹാട്രിക് സ്വർണനേട്ടം. പുരുഷന്മാരുടെ ബോക്സിങ് 80 കി.ഗ്രാമിൽ അങ്കുഷ് പംഗലും സ്വർണം നേടി. ഗുസ്തി 65 കി.ഗ്രാം ഫ്...
ഏഷ്യൻ ഗെയിംസിൽ ബോക്സിങ് റിങ്ങിൽ ഹാട്രിക് സ്വർണനേട്ടം. പുരുഷന്മാരുടെ ബോക്സിങ് 80 കി.ഗ്രാമിൽ അങ്കുഷ് പംഗലും സ്വർണം നേടി. ഗുസ്തി 65 കി.ഗ്രാം ഫ്രീസ്റ്റൈലിൽ സുജീത് കൽക്കലിനാണ് സ്വർണം നേടിയത്. ഇതോടെ ഇന്ത്യയ്ക്ക് 15സ്വർണമായി. ഇതോടെ ഇന്ത്യയ്ക്ക് ആകെ 75 മെഡൽ ആയി 5 -ാം സ്ഥാനത്ത്.
നേരത്തെ വനിതാ ബോക്സിങ്ങിൽ സ്വർണത്തിനായുള്ള ഇന്ത്യയുടെ 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ലവ്‌ലിന ബോർഗോഹെയ്നും (75 കിലോഗ്രാം) പർവീൺ ഹൂഡയും (65 കിലോഗ്രാം) സ്വർണം മെഡൽ നേടിയത്.ഒളിംപിക് ചാംപ്യനെ മലർത്തിയടിച്ചാണ് പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തിൽ സുജീത് കൽക്കൽ സ്വർണം നേടിയത്.
ഇതോടെ ഈ വർഷത്തെ തന്റെ അപ്രമാദിത്യം അദ്ദേഹം ഒരിക്കൽ കൂടി ഉറപ്പിച്ചു. ഫൈനലിലേക്കുള്ള വഴിയിൽ കരുത്തരായ ഇറാനിയൻ, ജാപ്പനീസ് താരങ്ങളെ 23കാരനായ സുജീത് നേരത്തെ തന്നെ പരാജയപ്പെടുത്തിയിരുന്നു.
Key Words : Asian Games, Boxing

COMMENTS