തിരുവനന്തപുരം : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ പുറക്കാത്തണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. ഗ്യാനേഷ് കുമാറിന്‍റെ പ്രവർത്തനങ്ങൾ...
തിരുവനന്തപുരം : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ പുറക്കാത്തണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. ഗ്യാനേഷ് കുമാറിന്‍റെ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കിയത്.
രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാനായി പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ യു ഡി എഫ് - എൽ ഡി എഫ് എം എൽ എമാർ ഒന്നടങ്കം പിന്തുണച്ചു. 3 ബി ജെ പി അംഗങ്ങൾ മാത്രമാണ് എതിർപ്പ് പ്രകടിപ്പിച്ചത്. എസ് ഐ ആർ അപാകത കാരണം അർഹരായവർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായെന്നടക്കം പ്രമേയം കുറ്റപ്പെടുത്തി. എസ് ഐ ആർ നടപടികൾ സുതാര്യമാക്കുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടു.
നിലവിലെ പ്രവർത്തനം കമ്മീഷന്റെ വിശ്വാസ്യത ഇല്ലാതാക്കി. ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണം. കമ്മീഷണമാരെ തെരഞ്ഞെടുക്കുന്ന രീതി മാറ്റണം. ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തി കമ്മീഷണമാരെ തെരഞ്ഞെടുക്കുന്ന സമിതി പുനസംഘടിപ്പിക്കണമെന്നടക്കം പ്രമേയം ആവശ്യപ്പെടുന്നുണ്ട്. ഇതിന് വേണ്ട നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊള്ളമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.
ഗ്യാനേഷിന് കീഴിൽ അട്ടിമറിയെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നടക്കമുള്ള ആവശ്യം മുന്നോട്ട് വച്ചാണ് ബി ജെ പി അംഗങ്ങൾ പ്രമേയത്തെ എതിർത്തത്.
Key Words : Kerala Government, Chief Election Commissioner, VD Satheesan


COMMENTS