ആലപ്പുഴ : ഹരിപ്പാട് പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ കൂട്ടത്തോടെ മർദ്ദിച്ചതിനു പിന്നിൽ പ്രണയം നിരസിച്ചതിനെ തുടർന്നുള്ള ക്വട്ടേഷനെന്ന് ആരോപണം. പ...
ആലപ്പുഴ : ഹരിപ്പാട് പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ കൂട്ടത്തോടെ മർദ്ദിച്ചതിനു പിന്നിൽ പ്രണയം നിരസിച്ചതിനെ തുടർന്നുള്ള ക്വട്ടേഷനെന്ന് ആരോപണം. പ്ലസ് വൺ വിദ്യാർഥിനിയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് മർദനമേറ്റ വിദ്യാർഥിയുടെ അമ്മ ആരോപിക്കുന്നത്. പെൺകുട്ടിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് വിദ്വേഷത്തിന് കാരണം.
ക്വട്ടേഷൻ ഏറ്റെടുത്ത പത്തൊൻപതുകാരൻ്റെ നിർദേശപ്രകാരമാണ് സ്കൂളിലെ 16 വിദ്യാർഥികൾ ചേർന്ന് മർദിച്ചതെന്നാണ് ആരോപണം. മർദിച്ചവരെ സ്കൂളിൽനിന്ന് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
എന്തിനാണ് വിദ്യാർഥിയെ മർദിച്ചതെന്ന് അന്ന് സഹപാഠികൾ പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മർദന സംഘത്തിൽനിന്നുള്ള ഒരു വിദ്യാർഥിയിൽനിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പതിനേഴുകാരന്റെ മാതാപിതാക്കൾക്ക് ലഭിച്ചത്.
Key Words : Attack, Plus One student

COMMENTS