തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്റെ സ്മാരകം വൈകുന്നതിൽ അതൃപ്തിയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേത്തിന്റെ കുടുംബം...
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്റെ സ്മാരകം വൈകുന്നതിൽ അതൃപ്തിയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേത്തിന്റെ കുടുംബം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ വിഎസ് ഫൗണ്ടേഷന് പാര്‍ട്ടിക്കും സര്‍ക്കാരിനും സമര്‍പ്പിച്ചിട്ടുണ്ടെന്നും, പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും സഹായം വേണമെന്നും വിഎസിന്റെ മകൻ വി എ അരുണ്‍കുമാര്‍ പറഞ്ഞു.
വലിയ ചുടുകാട്ടിലെ സ്തൂപത്തിന് അപ്പുറം വിശാലമായ ചിന്താഗതി വേണം. വിഎസിന്റെ പേരില്‍ ക്യാമ്പസ് ഉയരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വിഎസ് ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോഴും പ്രസക്തിയുള്ളതാണ്.
ഇത് പുതിയ തലമുറ അറിയുകയും ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം ഉണ്ടാകുകയും ചെയ്യണം. വിഎസിന്റെ ജീവിതവും എല്ലാവരും അറിയണമെങ്കില്‍ ഇത്തരത്തിലുള്ള വിശാലമായ ആശയങ്ങള്‍ പരിഗണിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. കഴിഞ്ഞ സർക്കാർ അവതരിപ്പിച്ച അവസാന ബജറ്റിലായിരുന്നു വിഎസിന്റെ പേരിലുള്ള ക്യാമ്പസ് നിര്‍മിക്കാന്‍ തീരുമാനമായത്. ഇതിനായി 20 കോടി രൂപ വകയിരുത്തുകയും ചെയ്തു. എന്നാൽ വിഎസിന്റെ മരണം കഴിഞ്ഞ് രണ്ടാമതായി വരുന്ന ജന്മ വാര്‍ഷികത്തിന്റെ ഘട്ടത്തിലും ഇതില്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. ഇതിലാണ് കുടുംബം അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്.
എല്‍ഡിഎഫ് സര്‍ക്കാരിന് അതിന്റെ നടപടികള്‍ സ്വീകരിക്കാനോ സ്ഥലം ഏറ്റെടുപ്പ് ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കാനോ കഴിഞ്ഞിരുന്നില്ല. നിലവില്‍ വലിയ ചുടുകാട്ടില്‍ അദ്ദേഹത്തിന്റെ സ്തൂപം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം. എവിഎസിന്റെ പേരിലുള്ള ക്യാമ്പസ് എങ്ങനെ വേണമെന്നതിനെ സംബന്ധിച്ചുള്ള നിര്‍ദ്ദേങ്ങളാണ് നിലവില്‍ കുടുംബം രൂപീകരിച്ചിട്ടുള്ള വി എസ് ഫൗണ്ടേഷന് സർക്കാരിന് മുൻപിൽ വെച്ചിരിക്കുന്നത്.
Key Words : VS Arun Kumar, VS Achuthanandan

COMMENTS