കൊൽക്കത്ത: വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിൽ ദുർഗ്ഗാ പൂജാ പന്തലിലുണ്ടായ ദാരുണമായ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ചു. അപകടത്തിൽ 35 പേർ...
കൊൽക്കത്ത: വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിൽ ദുർഗ്ഗാ പൂജാ പന്തലിലുണ്ടായ ദാരുണമായ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ചു. അപകടത്തിൽ 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കനത്ത ഇടിമിന്നലും മഴയും ഉണ്ടായതിനെ തുടർന്ന് പുറത്തുനിന്ന ജനക്കൂട്ടം ഒന്നടങ്കം പൂജാ പന്തലിലേക്ക് ഇരച്ചുകയറിയതാണ് വലിയ ദുരന്തത്തിന് കാരണമായത്.
മഹാസപ്തമി ദിനത്തിൽ വൈകിട്ടോടെയായിരുന്നു സംഭവം. കനത്ത മഴയിൽ നിന്നും രക്ഷപെടാൻ ആളുകൾ പന്തലിന്റെ പ്രവേശന കവാടത്തിലൂടെ ഉള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. വിവരം അറിഞ്ഞ് ദുരന്തനിവാരണ സേനയും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തീവ്ര ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
Key Words : Kolkata Stampede

COMMENTS