16-year-old girl sold to a Kovalam spa, subjected to abuse; two arrested; sold by her aunt and uncle
![]() |
| സജിത് കുമാര്‍, നിശാന്ത് |
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : ആന്ധ്രാപ്രദേശില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കോവളത്തെ സ്പായില്‍ പീഡനത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. അച്ഛനമ്മാര്‍ മരിച്ചുപോയ, ആന്ധ്രാപ്രദേശില്‍ നിന്നുള്ള 16 വയസ്സുകാരിയെയാണ് അമ്മയുടെ സഹോദരിയുടെയും ഭര്‍ത്താവും ചേര്‍ന്നു സ്പായില്‍ വിറ്റത്.
ഇതിനകം വിവിധ സ്ഥാപനങ്ങളില്‍ കുട്ടിയെ ഇവര്‍ ജോലിക്കു നിറുത്തുകയും പണം വാങ്ങുകയും ചെയ്തു. ജോലിയില്‍ പ്രവേശിപ്പിക്കുന്നതിനായി, വയസ്സ് 20 എന്ന് കാണിച്ച് വ്യാജ ആധാര്‍ കാര്‍ഡും ഇവര്‍ തയ്യാറാക്കി നല്‍കി.
കോവളത്ത് എത്തുന്നതിന് മുന്‍പ് ബെംഗളൂരുവിലെ ഒരു സ്പായിലും പെണ്‍കുട്ടി ചൂഷണത്തിന് ഇരയായിട്ടുണ്ട്. കോവളത്ത് എത്തിയ ശേഷം എട്ടോളം സ്ഥാപനങ്ങളില്‍ എത്തിച്ച പെണ്‍കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സ്പായില്‍ ഒപ്പം ജോലി ചെയ്തിരുന്ന മറ്റൊരു ജീവനക്കാരനുമായി അടുപ്പത്തിലായ പെണ്‍കുട്ടി ഒളിച്ചോടാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി ലഭിക്കുകയും നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ രേഖകള്‍ പ്രകാരം പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ വയസ്സ് 16 ആണെന്ന് വ്യക്തമാവുകയും ചെയ്തു. വ്യാജ ആധാര്‍ കാര്‍ഡാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.
കോവളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സ്പാ ജീവനക്കാരായ സജിത് കുമാര്‍ (മാവേലിക്കര), നിശാന്ത് (പൂവാര്‍) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ വിറ്റ ബന്ധുക്കള്‍ ആന്ധ്രാപ്രദേശിലേക്ക് തിരിച്ചുപോയി. ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ തുടങ്ങിയ ബെനാമി സ്ഥാപനമാണ് ഇതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലും സമാനമായ മറ്റ് സംഭവങ്ങളുടെയും അടിസ്ഥാനത്തില്‍, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തില്‍ കേരള പൊലീസ് സംസ്ഥാനവ്യാപകമായി 'ഓപ്പറേഷന്‍ സ്പാ' എന്ന പേരില്‍ റെയ്ഡുകള്‍ ആരംഭിക്കുകയും വിവിധ ജില്ലകളിലെ സ്പാകളില്‍ പരിശോധന നടത്തി ചട്ടങ്ങള്‍ ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 586 സ്പാകളില്‍ പരിശോധന നടത്തി. വിവിധ കേസുകളില്‍ അഞ്ചു പേരെ അറസ്റ്റുചെയ്തു. 4 സ്പാകള്‍ക്കു നോട്ടീസ് നല്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.
News in English: More details are emerging regarding the incident in which a minor girl from Andhra Pradesh was subjected to abuse at a spa in Kovalam. The 16-year-old girl, whose parents are deceased, was sold to a spa by her mother's sister (small mother/aunt) and her husband.
Prior to this, the couple had placed the girl in various establishments for work and collected money for themselves. To facilitate her employment, they also fabricated a fake Aadhaar card showing her age as 20.
Before arriving in Kovalam, the girl was also subjected to exploitation at a spa in Bengaluru. After reaching Kovalam, the girl was taken to about eight different establishments and subjected to continuous sexual abuse.
The incident came to light when the girl, having grown close to a fellow employee at the spa, attempted to elope with him. Following this, a complaint was lodged with the police, and an investigation revealed that according to school records, the girl's actual age is 16. A fake Aadhaar card had been used to conceal this.
Under the leadership of Kovalam Circle Inspector Sreekumar, the police arrested spa employees Sajith Kumar (Mavelikkara) and Nishanth (Poovar). The relatives who sold the girl have returned to Andhra Pradesh, and the police have intensified their search for them. The police have also found that the spa is a benami (proxy-owned) establishment operated by a health department official, among others.
In the wake of this incident and similar occurrences, Kerala Police, under the leadership of ADGP (Law and Order) P. Vijayan, have launched state-wide raids under the name 'Operation Spa'. Inspections were conducted at spas across various districts, and cases were registered against establishments that violated regulations. Inspections were carried out at 586 spas across the state, five people were arrested in various cases, and notices were issued to four spas. Police stated that the inspections will continue in the coming days.


COMMENTS