കോഴിക്കോട് : സമൂഹമാധ്യമങ്ങളിൽ ചലച്ചിത്ര റിവ്യൂ നടത്തുന്നതിലൂടെ ശ്രദ്ധേയനായ യുട്യൂബർ കോഴിക്കോട് ഉള്ളിയേരി സ്വദേശി അശ്വന്ത് കോക്ക് പൊലീസ് കസ...
കോഴിക്കോട് : സമൂഹമാധ്യമങ്ങളിൽ ചലച്ചിത്ര റിവ്യൂ നടത്തുന്നതിലൂടെ ശ്രദ്ധേയനായ യുട്യൂബർ കോഴിക്കോട് ഉള്ളിയേരി സ്വദേശി അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ. കോഴിക്കോട്ട് മദ്യപിച്ച് വാഹനം ഓടിച്ച് നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിലാണ് അശ്വന്തിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കോഴിക്കോട് എരഞ്ഞിപ്പാലത്ത് രാത്രി ഏഴരയോടെ ആയിരുന്നു അപകടം. കാറിലും ബൈക്കിലും അശ്വന്ത് ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് അശ്വന്തിനെ വാഹനത്തിൽ നിന്ന് ഇറക്കുമ്പോൾ ലക്കുകെട്ട നിലയിലായിരുന്നു.
key words : YouTuber Aswanth Kok, Drunk and Drive

COMMENTS