കൊല്ലം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി...
കൊല്ലം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി ഉയർത്തുകയായിരുന്നു.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും, പ്രതിഷേധക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്ന് പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
Key Words : Amith Shah, Protest, Youth Congress

COMMENTS