വാഷിംഗ്ടൺ: നിർണായക ഉഭയകക്ഷി ചർച്ചകൾക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലെത്തി. നീണ്ട 11 വ...
വൻ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ വാഷിംഗ്ടണിലെ ജോയിന്റ് ബേസ് ആൻഡ്രൂസ് വിമാനത്താവളത്തിൽ എത്തിയ ഷി ജിൻപിങ്ങിനെ പ്രോട്ടോക്കോൾ ലംഘിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും നേരിട്ടെത്തി സ്വീകരിച്ചു. അമേരിക്കൻ പ്രസിഡന്റ് നേരിട്ട് വിമാനത്താവളത്തിലെത്തി ഒരു വിദേശ നേതാവിനെ സ്വീകരിക്കുന്നത് കഴിഞ്ഞ
യിൽ ആദ്യമായാണ്.
റെഡ് കാർപെറ്റ് സ്വീകരണത്തിന് പുറമെ യു.എസ് വ്യോമസേനയുടെ അത്യാധുനിക സൂപ്പർസോണിക് ബി-1 ബോംബർ വിമാനങ്ങളുടെ ഫ്ലൈപാസ്റ്റും സൈനിക ബഹുമതികളും ഉൾപ്പെടെയുള്ള വിപുലമായ വരവേൽപ്പാണ് വിമാനത്താവളത്തിൽ ചൈനീസ് സംഘത്തിനായി ഒരുക്കിയിരുന്നത്. ഷി ജിൻപിങ്ങിനൊപ്പം പത്നി പെങ് ലിയുവാനും ചൈനയിലെ ഉന്നതതല പ്രതിനിധി സംഘവുമുണ്ട്.
സന്ദർശനത്തിന്റെ തുടക്കത്തിൽത്തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങളിൽ വലിയൊരു ആശ്വാസ നടപടി ഉണ്ടായിട്ടുണ്ട്. നവംബറിൽ കാലാവധി തീരാനിരുന്ന ഉഭയകക്ഷി വ്യാപാരക്കരാർ (ബുസാൻ കരാർ) വരുന്ന ജനുവരി 10 വരെ നീട്ടാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതായി യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു. അമേരിക്ക ചുമത്താനിരുന്ന കനത്ത വ്യാപാര തീരുവകളിൽ നിന്ന് താൽക്കാലികമായി ചൈനയ്ക്ക് ഇളവ് നൽകുന്നതാണ് ഈ തീരുമാനം."ചൈനയുടെ മഹത്തായ പുനരുജ്ജീവനവും അമേരിക്കയെ വീണ്ടും ശക്തമാക്കുക എന്ന ലക്ഷ്യവും പരസ്പരം പൂരകങ്ങളായി ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കും" എന്ന് സന്ദർശനത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിൽ ഷി ജിൻപിങ് വ്യക്തമാക്കി.
തായ്‌വാന് അമേരിക്ക നൽകാൻ ഉദ്ദേശിക്കുന്ന 14 ബില്യൺ ഡോളറിന്റെ ആയുധക്കരാർ തടയുക എന്നതായിരിക്കും ചൈനയുടെ പ്രധാന ലക്ഷ്യം. എ.ഐ സാങ്കേതികവിദ്യയുടെ സുരക്ഷയും ഭീഷണികളും നിയന്ത്രിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ പ്രത്യേക ഹോട്ട്‌ലൈൻ സംവിധാനം രൂപീകരിക്കുന്നത് ചർച്ചയാകും. മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷങ്ങളും ഇറാനുമേലുള്ള യു.എസ് ഉപരോധങ്ങളും ചർച്ചകളിൽ ഇടംപിടിക്കും.
കഴിഞ്ഞ മേയ് മാസത്തിൽ ഡോണൾഡ് ട്രംപ് ചൈന സന്ദർശിച്ചിരുന്നു. ഒരേ വർഷം തന്നെ ലോകത്തെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളുടെ തലവന്മാർ പരസ്പരം സന്ദർശനം നടത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടക്കുന്ന ഔദ്യോഗിക ചർച്ചകൾക്ക് ശേഷം പ്രമുഖ അമേരിക്കൻ ടെക് കമ്പനികളുടെ മേധാവികൾ പങ്കെടുക്കുന്ന ഗംഭീരമായ സ്റ്റേറ്റ് ഡിന്നറും ട്രംപ് ചൈനീസ് പ്രസിഡന്റിനായി ഒരുക്കിയിട്ടുണ്ട്.
Key Words: Xi Jinping, Donald Trump

COMMENTS