കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കായി ഏത് കഠിനമായ വെല്ലുവിളികളും ഏറ്റെടുക്കാൻ മടിക്കാത്ത നടിയാണ് നിമിഷ സജയൻ. ശക്തമായ അഭിനയമികവുകൊണ്ട് പ്രേക്ഷകമനസ്...
കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കായി ഏത് കഠിനമായ വെല്ലുവിളികളും ഏറ്റെടുക്കാൻ മടിക്കാത്ത നടിയാണ് നിമിഷ സജയൻ. ശക്തമായ അഭിനയമികവുകൊണ്ട് പ്രേക്ഷകമനസ്സിൽ ഇടം നേടിയ താരം ഇപ്പോഴിതാ തന്റെ പുതിയ ഹിന്ദി ചിത്രമായ 'ബബിത സിങ് റിപ്പോർട്ടിങ്' എന്ന സിനിമയ്ക്കായി നടത്തിയ അതിശയിപ്പിക്കുന്ന ശരീരമാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.
ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി താരം വലിയ രീതിയിലുള്ള ബോഡി ട്രാൻസ്ഫോർമേഷൻ (ശരീരഭാരം കൂട്ടൽ) നടത്തിയിരുന്നു. ചിത്രീകരണം പൂർത്തിയായ ശേഷമുള്ള തന്റെ കഠിനമായ വെയ്റ്റ് ലോസ് യാത്രയെക്കുറിച്ചാണ് നിമിഷ ഇപ്പോൾ മനസ്സ് തുറന്നിരിക്കുന്നത്.
കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലർത്താൻ വേണ്ടി നടത്തിയ ഈ കഠിനാധ്വാനത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും ഇതിനോടകം തന്നെ വലിയ ചർച്ചയായിക്കഴിഞ്ഞു. കഥാപാത്രത്തിനായി 58 കിലോയിൽ നിന്ന് 72 കിലോയിലേക്ക്, അതായത് ഏകദേശം 14 കിലോയോളം ശരീരഭാരമാണ് നിമിഷ കൂട്ടിയത്. ഇതിനായി ദിവസേന കഴിക്കുന്ന കലോറിയുടെ അളവ് 1,200-ൽ നിന്ന് ഘട്ടങ്ങളായി 8,000 കലോറി വരെ ഉയർത്തിയിരുന്നു. എന്നാൽ ഷൂട്ടിങ്ങിനു ശേഷം വീണ്ടും കൃത്യമായ വർക്കൗട്ടുകളിലൂടെയും ഡയറ്റിലൂടെയും പഴയ ശരീരഭാരത്തിലേക്ക് തിരിച്ചെത്തുക എന്നത് അതിലും വലിയ വെല്ലുവിളിയായിരുന്നുവെന്ന് നിമിഷ പറയുന്നു.
മുൻപും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ചിട്ടുള്ള നിമിഷയുടെ ഈ പുതിയ ബോളിവുഡ് ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
key Words : Nimisha Sajayan, Weight lose

COMMENTS