ആലപ്പുഴ : ലഹരിക്കടത്തുമായി ബന്ധപ്പെടുത്തിയുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്. സി പി എം ഏരിയ കമ്മിറ്റി ...
ആലപ്പുഴ : ലഹരിക്കടത്തുമായി ബന്ധപ്പെടുത്തിയുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്. സി പി എം ഏരിയ കമ്മിറ്റി അംഗവും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ.എം എം അനസ് അലിയാണ് ആലപ്പുഴയിൽ വാർത്ത സമ്മേളനത്തിനിടെ വിങ്ങിപ്പൊട്ടിയത്. ജി സുധാകരന്റെ ആക്ഷേപത്തിന് ശേഷം കുടുംബത്തിന് പുറത്തിറങ്ങാൻ പറ്റുന്നില്ലെന്ന് അനസ് അലി.
ഭാര്യ മൂന്ന് ദിവസമായി ജോലിക്ക് പോകുന്നില്ല, പിതാവിന് പള്ളിയിലും പോകാനാകുന്നില്ല. ആക്ഷേപം തുടർന്നാൽ ജി സുധാകരനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തും. ആക്ഷേപ പരാമർശത്തിൽ ജി സുധാകരനെതിരെ വക്കീൽ നോട്ടീസ് അയച്ചു. ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചത്. തനിക്കെതിരായ ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. ഇല്ലെങ്കിൽ പരസ്യമായി ജി സുധാകരൻ മാപ്പ് പറയണം. സുധാകരന്റെ നിഴലായി കൂടെ നടന്നയാളാണ് താൻ. ഇനിയും തനിക്കെതിരെ പറഞ്ഞാൽ താനും ഒത്തിരി കാര്യങ്ങൾ പറയും. സുധാകരന് തലയിൽ മുണ്ടിട്ട് പോകേണ്ട സാഹചര്യം ഉണ്ടാകുമെന്നും അനസ് അലി.
Key Words : CPM, G Sudhakaran

COMMENTS