തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും നടി തൃഷ കൃഷ്ണനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകളിൽ തന്റെ നിലപാട് വ്യക്തമാക്കി...
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും നടി തൃഷ കൃഷ്ണനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകളിൽ തന്റെ നിലപാട് വ്യക്തമാക്കി മുതിർന്ന നടി അംബിക. യുകെയിലെ സിൽവർസ്റ്റോൺ റേസിംഗ് സർക്യൂട്ടിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഒരു അഭിമുഖത്തിൽ അംബികയുടെ തുറന്നുപറച്ചിൽ.
"തൃഷയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഒരടി പിന്നോട്ട് മാറിയേനെ," എന്ന് അംബിക പറഞ്ഞു. തങ്ങൾ കേവലം സുഹൃത്തുക്കൾ മാത്രമാണെന്നും അതുകൊണ്ട് വിമർശനങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും തൃഷയ്ക്ക് തോന്നിയേക്കാം. എന്നാൽ വിജയ് ഇപ്പോൾ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന വലിയ പദവിയിലാണ് ഇരിക്കുന്നത്. ഒരുമിച്ച് കാണുന്നത് അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിക്കുകയോ അസ്വസ്ഥതയുണ്ടാക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ, താൻ തൃഷയുടെ സ്ഥാനത്തായിരുന്നെങ്കിൽ ഒരടി പിന്നോട്ട് മാറി അദ്ദേഹത്തിന് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുമായിരുന്നു എന്ന് അംബിക വ്യക്തമാക്കി.
വർഷങ്ങളായുള്ള നല്ല സൗഹൃദങ്ങൾ സിനിമയിലുണ്ട്. ഒരാൾ ജീവിതത്തിൽ വലിയ പദവിയിൽ എത്തുമ്പോൾ ആ സൗഹൃദം ഉപേക്ഷിക്കണമെന്നോ അതിന് വേറെ നിറം നൽകണമെന്നോ താൻ പറയുന്നില്ല. എന്നാൽ നമ്മൾ കാരണം സുഹൃത്തിന് ഒരു ചീത്തപ്പേര് വരാതിരിക്കാൻ പെരുമാറ്റത്തിൽ അല്പം ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
ഇരുവരുടെയും ലണ്ടൻ സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, തൃഷ അവിടെ ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി പോയതാണെന്നാണ് താൻ കേട്ടതെന്നും അതിൽ നടി രാധികയും അഭിനയിക്കുന്നുണ്ടെന്നും അംബിക പറഞ്ഞു. അവർ എവിടെപ്പോയി എന്ത് ചെയ്താൽ നമുക്കെന്താണ് കാര്യമെന്നും താരം ചോദിച്ചു. ഒരു പ്രത്യേക സ്ഥലത്ത് തന്റെ സുഹൃത്തിനൊപ്പം നിൽക്കുന്നത് അനാവശ്യ വിമർശനങ്ങൾക്കും ചീത്തപ്പേരിനും കാരണമാകുമെന്ന് തോന്നിയാൽ താൻ ആ സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കുമെന്നും, ഇത് തന്റെ മാത്രം വ്യക്തിപരമായ അഭിപ്രായമാണെന്നും അംബിക വ്യക്തമാക്കി.
തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ ഓൺ-സ്‌ക്രീൻ ജോഡികളായ വിജയ്‌യും തൃഷയും, 'ഗില്ലി', 'തിരുപ്പാച്ചി', 'ലിയോ' തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്തുള്ള ഇവരുടെ ആഴത്തിലുള്ള സൗഹൃദം പലപ്പോഴും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ ചർച്ചയാകാറുണ്ട്.
Key Words : Vijay, Trisha, Ambika

COMMENTS