കൊച്ചി : മാധ്യമപ്രവർത്തനത്തിലെ നിലവാരത്തകർച്ച ഗൗരവകരമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തൃശൂർ പ്രസ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ...
കൊച്ചി : മാധ്യമപ്രവർത്തനത്തിലെ നിലവാരത്തകർച്ച ഗൗരവകരമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തൃശൂർ പ്രസ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമപ്രവർത്തനത്തിൽ നിലവിലുണ്ടാകുന്ന മാറ്റങ്ങൾ എത്രത്തോളം ഗുണകരമാണെന്ന് ഗൗരവമായി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുൻകാലങ്ങളിൽ വാർത്തകളിൽ തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിക്കുന്ന രീതിയോടുണ്ടായിരുന്ന സമീപനം ഇന്നത്തെ മാധ്യമരംഗത്ത് ഇല്ലാതായിരിക്കുകയാണെന്നും, സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അന്ധമായി വിശ്വസിച്ച് അൺ-എത്തിക്കൽ (അനീതിപൂർവ്വമായ) മാധ്യമപ്രവർത്തനം നടത്തുന്ന പ്രവണത വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻപ് പൊതുശൗചാലയങ്ങളിൽ മോശം വാക്കുകൾ എഴുതിയിരുന്നതുപോലെയാണ് ചിലർ ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതെന്നും, ഇതിന്റെ ഏറ്റവും വലിയ ഇരകൾ സ്ത്രീകളാണെന്നും അദ്ദേഹം വിമർശിച്ചു.
Key Words : VD Satheesan

COMMENTS