.

വടകര എംഡിഎംഎ കേസ്: മൂന്നാം പ്രതി കാവ്യയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ ലഹരിമരുന്ന് കേസിലെ മൂന്നാം പ്രതിയായ കൊയിലാണ്ടി സ്വദേശിനി കാവ്യ കെ. (29)-യ്ക്ക് കേരള ഹൈക്കോടതി ജാമ...



കൊച്ചി: അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ ലഹരിമരുന്ന് കേസിലെ മൂന്നാം പ്രതിയായ കൊയിലാണ്ടി സ്വദേശിനി കാവ്യ കെ. (29)-യ്ക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കേസിലെ അന്വേഷണം ഏതാണ്ട് പൂർത്തിയായതായും തൊണ്ടിമുതലുകൾ ഇതിനകം തന്നെ കണ്ടെടുത്തതായും വിലയിരുത്തിയാണ് കോടതി നടപടി. മുൻപ് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്തതിനാൽ ഹർജിക്കാരിയെ തുടർന്ന് തടവിൽ പാർപ്പിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ കേസുമായി ബന്ധപ്പെട്ട് പിടികൂടിയ മയക്കുമരുന്ന് വാണിജ്യ അളവിൽ  ഉൾപ്പെടുന്നതല്ലെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി ജാമ്യം അനുവദിക്കാനായി കണക്കിലെടുത്തു. ഇക്കഴിഞ്ഞ ജൂലൈ 25 മുതൽ കാവ്യ റിമാൻഡിൽ കഴിഞ്ഞുവരികയായിരുന്നു.

ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും ഹാജരാക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുത്, വിചാരണക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുത് എന്നിവയാണ് മറ്റ് ജാമ്യവ്യവസ്ഥകൾ.കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 

വടകര സ്വദേശിയായ സഫ്വാൻ 2 ഗ്രാം എംഡിഎംഎയുമായി പിടിയിലായതോടെയാണ് അധ്യാപികമാർ അടങ്ങിയ വലിയ ലഹരിശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. പ്രതികളായ അധ്യാപികമാർ ലഹരി ഇടപാടുകൾക്കായി ഓൺലൈൻ ഡെലിവറി ഏജന്റായ ജിജിൽ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വലിയ തുകകൾ കൈമാറിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

key words : Vadakara MDMA Case, High Court, Bail, Kavya

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,785,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7996,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19212,Kochi.,2,Latest News,3,lifestyle,363,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2644,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,416,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1128,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1277,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2656,
ltr
item
www.vyganews.com: വടകര എംഡിഎംഎ കേസ്: മൂന്നാം പ്രതി കാവ്യയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
വടകര എംഡിഎംഎ കേസ്: മൂന്നാം പ്രതി കാവ്യയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
https://blogger.googleusercontent.com/img/a/AVvXsEhwQlt8ZWxzSaUOpo96FI-Wslh9GCPzT_myo6nJS62116yveTJOoscyUmK_AdXYP-9rvv7hgPq9rehLz4MYSFYcnKsUPW6mVtAQajBJKU9oxFcEmSJoatZn5v_aDzFvbJBLI6zNTR_XsRv0D1Cx7jzXXnhu9xjvsIb-qCmO9boWa7gKPUVVQXOlHpSz5qfv
https://blogger.googleusercontent.com/img/a/AVvXsEhwQlt8ZWxzSaUOpo96FI-Wslh9GCPzT_myo6nJS62116yveTJOoscyUmK_AdXYP-9rvv7hgPq9rehLz4MYSFYcnKsUPW6mVtAQajBJKU9oxFcEmSJoatZn5v_aDzFvbJBLI6zNTR_XsRv0D1Cx7jzXXnhu9xjvsIb-qCmO9boWa7gKPUVVQXOlHpSz5qfv=s72-c
www.vyganews.com
https://www.vyganews.com/2026/09/vadakara-mdma-case-high-court-grants.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/09/vadakara-mdma-case-high-court-grants.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy