ഇസ്‌ലാമാബാദ്: ചൈനീസ് പ്രതിരോധ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാൻ സൈന്യം അമേരിക്കൻ സൈനിക ഡ്രോൺ നിർമ...
ഇസ്‌ലാമാബാദ്: ചൈനീസ് പ്രതിരോധ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാൻ സൈന്യം അമേരിക്കൻ സൈനിക ഡ്രോൺ നിർമാണ കമ്പനിയായ പവറസുമായി (Powerus) തന്ത്രപ്രധാന കരാറിൽ ഒപ്പുവെച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ് എന്നിവർക്ക് വലിയ തോതിൽ നിക്ഷേപ പങ്കാളിത്തമുള്ള കമ്പനിയാണിത്. പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറുമായി കമ്പനി പ്രതിനിധികൾ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ധാരണാപത്രം (MoU) ഒപ്പുവെച്ചത്.
അത്യാധുനിക അൺമാൻഡ് ഏരിയൽ സിസ്റ്റംസ് (UAS) സാങ്കേതികവിദ്യകളും പവർ സിസ്റ്റങ്ങളും പാക് സൈന്യത്തിന് വിതരണം ചെയ്യാനുള്ള പ്രാഥമിക ഓർഡർ പവറസിന് ലഭിച്ചുകഴിഞ്ഞു. സുരക്ഷാ കാരണങ്ങളാൽ കരാറിന്റെ സാമ്പത്തിക വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഡ്രോണുകൾ വിതരണം ചെയ്യുന്നതിനൊപ്പം പാക്കിസ്ഥാനിൽ തന്നെ ഡ്രോൺ സാങ്കേതികവിദ്യകൾ പ്രാദേശികമായി നിർമിക്കുന്നതിനുള്ള സംയുക്ത സംരംഭങ്ങളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്യുന്നുണ്ട്.
അതേസമയം, ട്രംപ് കുടുംബവുമായുള്ള ബന്ധം ഈ കരാറിനെ സ്വാധീനിച്ചിട്ടില്ലെന്നും കേവലം യോഗ്യതയുടെ അടിസ്ഥാനത്തിലാണ് കരാർ ലഭിച്ചതെന്നും പവറസ് ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രൂ ഫോക്സ് വ്യക്തമാക്കി. ഡൊണാൾഡ് ട്രംപ് ജൂനിയറിന് കമ്പനിയുടെ മാനേജ്‌മെന്റിലോ ദൈനംദിന പ്രവർത്തനങ്ങളിലോ യാതൊരു പങ്കുമില്ലെന്നും ഇതൊരു പരോക്ഷ നിക്ഷേപം മാത്രമാണെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. താല്പര്യ വൈരുദ്ധ്യങ്ങൾ ഒന്നും തന്നെ നിലവിലില്ലെന്ന് വൈറ്റ് ഹൗസും പ്രതികരിച്ചിട്ടുണ്ട്. ആഗോള പ്രതിരോധ രംഗത്ത് വലിയ ചർച്ചകൾക്കാണ് ഈ പുതിയ കരാർ വഴിതുറന്നിരിക്കുന്നത്.
Key Words : US drone company , Pakistan

COMMENTS