കൊച്ചി : മട്ടന്നൂരിലെ സ്കൈ പാലസ് ബാറിലെ മുറിയിലും ആഡംബര ജീപ്പിലുമായി സൂക്ഷിച്ച എം.ഡി.എം.എയുമായി രണ്ട് യുവ ഡോക്ടർമാർ എക്സൈസ് സംഘത്തിന്റെ പിട...
കൊച്ചി : മട്ടന്നൂരിലെ സ്കൈ പാലസ് ബാറിലെ മുറിയിലും ആഡംബര ജീപ്പിലുമായി സൂക്ഷിച്ച എം.ഡി.എം.എയുമായി രണ്ട് യുവ ഡോക്ടർമാർ എക്സൈസ് സംഘത്തിന്റെ പിടിയിലായി.
മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ എച്ച്.എ. ഇർഷാദ് (33), തലശേരി വടക്കുംപാട് കൂളി ബസാറിന് സമീപം സദ്മം വീട്ടിൽ സി.പി. സിദ്ധാർഥ് (31) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 2.809 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ റെയ്ഡ്.
പിടിയിലായവരിൽ ഒരാൾ ബംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ പി.ജി. മെഡിക്കൽ വിദ്യാർത്ഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടറുമാണ്. ഇവർ എം.ഡി.എം.എ വാങ്ങിയത് ബംഗളൂരുവിൽ നിന്നാണെന്നാണ് മൊഴി നൽകിയിട്ടുള്ളത്.
key words : Excise Department, MDMA, Mattannur.

COMMENTS