പാലക്കാട്: കുളിമുറിയിൽ വെള്ളം നിറച്ചുവെച്ചിരുന്ന ബക്കറ്റിൽ വീണ് സഹോദരങ്ങളായ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ ദാരുണമായി മരണപ്പെട്ടു. പാലക്കാട് കൊഴിഞ്ഞാ...
പാലക്കാട്: കുളിമുറിയിൽ വെള്ളം നിറച്ചുവെച്ചിരുന്ന ബക്കറ്റിൽ വീണ് സഹോദരങ്ങളായ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ ദാരുണമായി മരണപ്പെട്ടു. പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപ്പാറ കൂരാൻക്കാട്ടിൽ ജോൺ കുമാർ - നിവേദ്യ ദമ്പതികളുടെ മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്.
വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ ഇരുവരെയും വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടികളെ നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടികളുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിഞ്ചുമക്കളുടെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരിലാണ് ഈ പ്രദേശം.
Key Words : Siblings Death

COMMENTS