ന്യൂഡൽഹി : ഇറാൻ വിഷയത്തില്‍ ഇന്ന് സുപ്രധാന കൂടിക്കാഴ്ചകള്‍ നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മുഹ്സിൻ...
ന്യൂഡൽഹി : ഇറാൻ വിഷയത്തില്‍ ഇന്ന് സുപ്രധാന കൂടിക്കാഴ്ചകള്‍ നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‌വി വീണ്ടും ഇറാൻ സന്ദർശിക്കും. നേരത്തെ നടത്തിയ സന്ദർശനത്തില്‍ ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാനുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും നഖ്‌വി കൂടിക്കാഴ്ച നടത്തിയിരുന്നു.
യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കെതിരായ സൗദി നടപടികള്‍ ശക്തമാകുന്നതിനിടെ ബ്രിട്ടൻ സൗദിക്ക് പരിമിതമായ സൈനിക സഹായം നല്‍കാൻ തീരുമാനിച്ചു. സൗദി വിമാനങ്ങള്‍ക്ക് ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്നതിനുള്ള സഹായമാണ് റോയല്‍ എയർ ഫോഴ്‌സ് നല്‍കുക. സൗദിയുടെ അഭ്യർഥന പരിഗണിച്ചാണ് ഏതാനും ആഴ്ചകള്‍ നീളുന്ന സഹായം നല്‍കുന്നത്.
ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയും യുഎൻ പൊതുസഭാ സമ്മേളനത്തിനായി ന്യൂയോർക്കിലേക്ക് പോകാനിരിക്കെയാണ് പ്രാദേശിക നയതന്ത്ര നീക്കങ്ങള്‍ സജീവമാകുന്നത്.
Key Words : Donald Trump, Masoud Pezeshkian, USA

COMMENTS