തിരുവനന്തപുരം : ദേവസ്വം മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ സ്ഥാനം രാജിവെക്കുന...
തിരുവനന്തപുരം : ദേവസ്വം മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ സ്ഥാനം രാജിവെക്കുന്നുവെന്ന പ്രചരിക്കുന്ന വാർത്തകൾ അദ്ദേഹം പൂർണ്ണമായും തള്ളി. താൻ രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും 2027 നവംബർ വരെ കാലാവധി പൂർത്തിയാക്കി തൽസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയുമായുള്ള വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കേണ്ടവ മാത്രമാണെന്നും, അടിസ്ഥാനപരമായി മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കിയ ജയകുമാർ, ഇത്തരം വ്യാജവാർത്തകൾ തന്നെയും ബോർഡിന്റെ പ്രവർത്തനങ്ങളെയും ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും കൂട്ടിച്ചേർത്തു.
Key Words : Travancore Devaswom Board, K Jayakumar

COMMENTS