തിരുവനന്തപുരം : അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച സംഭവത്തില്‍ കേരളാ പൊലീസിന് 15,000 രൂപ പിഴയിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍. പൊലീസ് ഗെയിംസിന്റെ...
തിരുവനന്തപുരം : അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച സംഭവത്തില്‍ കേരളാ പൊലീസിന് 15,000 രൂപ പിഴയിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍. പൊലീസ് ഗെയിംസിന്റെ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചതിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭാ സെക്രട്ടറി നോട്ടീസ് അയച്ചു. തുടര്‍നടപടികള്‍ക്കായി ഡി ജി പി നോട്ടീസ് സംഘാടകര്‍ക്ക് കൈമാറി.
47ാമത് കേരള പൊലീസ് ഗെയിംസ് ആന്‍ഡ് അത്‌ലറ്റിക്സ് മീറ്റിന്റെ പ്രചാരണത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയില്‍ കൂറ്റന്‍ ഫ്ലെക്സുകളും ബോര്‍ഡുകളും ഉയര്‍ത്തിയിരുന്നു. പ്രധാന കേന്ദ്രങ്ങളായ പി എം ജി, വഴുതക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ബോര്‍ഡുണ്ടായിരുന്നു.
സെപ്റ്റംബര്‍ ഒന്‍പതിന് നഗരസഭാ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ബോര്‍ഡുകള്‍ അനധികൃതമായാണ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവ നീക്കി. തുടര്‍ന്നാണ് 15,000 രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 15ന് നോട്ടീസ് നല്‍കിയത്.
key words : Thiruvananthapuram Corporation, Fine, Kerala Police

COMMENTS