കോട്ടയം : രണ്ടര മാസത്തിനിടെ രണ്ടാം വട്ടവും കോട്ടയത്തെ കുറവിലങ്ങാട് ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം. ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകി...
കോട്ടയം : രണ്ടര മാസത്തിനിടെ രണ്ടാം വട്ടവും കോട്ടയത്തെ കുറവിലങ്ങാട് ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം. ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സ്ഹോസ് ഫാനിന് സമീപത്തേക്ക് എത്തി ഫാൻ ഇളക്കി മാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്.
തുടർന്ന് അലമാരി കുത്തി തുറന്ന് 32000 രൂപയോളം കവർന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡ് അടക്കം ഉള്ളവർ പരിശോധന നടത്തും. മദ്യക്കുപ്പികൾ നഷ്‌ടപ്പെട്ടിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. ഇന്ന് രാവിലെ ഷോപ്പ് തുറക്കാൻ എത്തിയ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മോഷണ വിവരം പുറത്ത് അറിയുന്നത്. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Key Words : Beverages outlet, Theft

COMMENTS