പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയ സുസുക്കിയുടെ ജനപ്രിയ മോഡലായ ബലേനോയുടെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ബലേനോ ഫെ...
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയ സുസുക്കിയുടെ ജനപ്രിയ മോഡലായ ബലേനോയുടെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ബലേനോ ഫെയ്‌സ് ലിഫ്റ്റിന് 6.10 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. പുതിയ കോസ്‌മെറ്റിക് മാറ്റങ്ങളോടെയും പുതിയ ഫീച്ചറുകളോടെയുമാണ് കാര്‍ വില്‍പ്പനയ്ക്ക് എത്തിയത്.
1.2 ലിറ്റര്‍ ഇസഡ് സീരീസ് 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. സ്വിഫ്റ്റിലും ഡിസയറിലും ഉപയോഗിച്ചിരിക്കുന്ന അതേ എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷനുമായി ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നു. എഎംടി ഓപ്ഷനോടുകൂടിയ സിഎന്‍ജി വേര്‍ഷനും ലഭ്യമാണ്.
പുതിയ ഫ്രണ്ട് ഗ്രില്ലാണ് ബലേനോ ഫെയ്സ്ലിഫ്റ്റിനെ വ്യത്യസ്തമാക്കുന്നത്. ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, റൂഫ് സ്‌പോയിലര്‍ എന്നിവയാണ് കാറിന്റെ മറ്റു പ്രത്യേകതകള്‍.
Key Words : Baleno, Indian market, Business

COMMENTS