തിരുവനന്തപുരം : മന്ത്രിമാരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ വിമാനയാത്രയെച്ചൊല്ലിയുമുള്ള വിവാദങ്ങളിൽ പ്രതികരണവുമായി സ്പീക...
തിരുവനന്തപുരം : മന്ത്രിമാരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ വിമാനയാത്രയെച്ചൊല്ലിയുമുള്ള വിവാദങ്ങളിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിന്റെ ഉടമ അദ്ദേഹത്തിന്റെ നിയോജകമണ്ഡലത്തിലുള്ള ആളും, വ്യക്തിപരമായി അടുത്ത ബന്ധമുള്ളയാളുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് പ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിക്കുന്ന ഈ കുടുംബത്തിന്റെ ചടങ്ങുകളിൽ താൻ പതിവായി പങ്കെടുക്കാറുണ്ടെന്നും, മുഖ്യമന്ത്രി അപരിചിതരായ ആരുടെയും സഹായമല്ല സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ മുതിർന്ന നേതാവും തനിക്ക് വോട്ടു ചെയ്യുന്നവരുമായ ഒരു കുടുംബത്തിൽ നിന്ന് താത്ക്കാലികമായി ലഭിച്ച സഹായത്തിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്നും, അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ളതാണ് വിമാനമെന്നും തിരുവഞ്ചൂർ പറഞ്ഞു. ചെറിയ തർക്കങ്ങളിലും വിഷയങ്ങളിലും സമയം കളയാതെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും, ഓരോ ഘട്ടത്തിലെയും സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്ക്, കൃത്യമായ നടപക്രമങ്ങൾ പൂർത്തിയാക്കാതെ ഇത്തരം യാത്രകൾ നടത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : Aircraft , Chief Minister VD Satheesan, Speaker Thiruvanchoor Radhakrishnan.

COMMENTS