Swapna Suresh again gets married
തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തിയ കേസ് പ്രതി സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ പി.എസ്.സരിത്താണ് വരന്‍. സ്വപ്ന തന്നെയാണ് താന്‍ വിവാഹിതയായെന്ന വിവരം സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്റെ വിവാഹജീവിതത്തിനായി പ്രാര്‍ഥിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
ഒരുമിച്ച് ജീവിക്കാന്‍ മാത്രമല്ല ഞങ്ങള്‍ വിവാഹ ജീവിതം തെരഞ്ഞെടുത്തതെന്നും ഞങ്ങളുടെ കുട്ടികള്‍ക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ഒരു ജീവിതം പടുത്തുയര്‍ത്താനും കൂടിയാണെന്നും അവര്‍ അറിയിച്ചു. മരണം വരെ താന്‍ സുമംഗലി ആയിരിക്കാന്‍ പ്രാര്‍ഥിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
കൊച്ചി നെട്ടൂര്‍ വടക്കേ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.
അതേസമയം സ്വപ്നാ സുരേഷിന്റെ മൂന്നാം വിവാഹമാണ് ഇത്. 2000-ത്തിലായിരുന്നു ആദ്യ വിവാഹം. കൃഷ്ണകുമാറായിരുന്നു വരന്‍. ഈ ബന്ധം 2008-ല്‍ അവസാനിച്ചു. പിന്നീട് 2011-ല്‍ ജയശങ്കര്‍ എന്നയാളെ സ്വപ്ന വിവാഹം ചെയ്‌തെങ്കിലും ഈ ബന്ധവും വിജയിച്ചില്ല.
Keywords: Swapna Suresh, Marriage, Again, P.S Sarith


COMMENTS