ന്യൂഡൽഹി: കോക്ക്‌റോച്ച് ജനതാ പാർട്ടി (സിജെപി) നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വ...
ന്യൂഡൽഹി: കോക്ക്‌റോച്ച് ജനതാ പാർട്ടി (സിജെപി) നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിരുന്ന മുഴുവൻ എഫ്.ഐ.ആറുകളും (FIR) സുപ്രീം കോടതി റദ്ദാക്കി. യുവ വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനും പൂർണ്ണമായ നീതി ഉറപ്പാക്കുന്നതിനുമായാണ് രാജ്യവ്യാപകമായ ഈ അസാധാരണ നടപടിയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ ഈ ഉത്തരവ്. കഴിഞ്ഞ ജൂലൈ 20 മുതൽ 25 വരെയുള്ള തീയതികളിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ പുതിയ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യാൻ പാടില്ലെന്നും കോടതി വിലക്കിയിട്ടുണ്ട്. കൂടാതെ, നീറ്റ് പരീക്ഷാ വിവാദത്തെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് മൂന്ന് മാസത്തിനകം നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.
എന്നാൽ, ഈ ഇളവ് എല്ലാവർക്കും ബാധകമല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെയുള്ള കേസുകളിൽ ഈ ഇളവ് ഉണ്ടാകില്ല. ഇത്തരത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള 2,873 പേർക്കെതിരെയുള്ള എഫ്.ഐ.ആറുമായി മുന്നോട്ട് പോകാൻ ഡൽഹി പോലീസിന് കോടതി അനുമതി നൽകി.
സുപ്രീം കോടതിയുടെ അനുകൂല വിധിയെയും കേസുകൾ പിൻവലിക്കാമെന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പിനെയും തുടർന്ന് വരും ദിവസങ്ങളിൽ നടത്താനിരുന്ന വലിയ പ്രതിഷേധ മാർച്ച് സിജെപി ഔദ്യോഗികമായി പിൻവലിച്ചതായും അറിയിച്ചു.
Key Words : CJP, Supreme Court

COMMENTS