തിരുവനന്തപുരം: പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി ഒരു തീരുമാനം ഉണ്ടാകില്ലെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. പിണ...
തിരുവനന്തപുരം: പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി ഒരു തീരുമാനം ഉണ്ടാകില്ലെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്.
പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) ശുപാർശ കെ പി സി സി യോഗം ചർച്ച ചെയ്ത പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. വിഷയത്തിലെ നിയമവശങ്ങൾ കൃത്യമായി പരിശോധിച്ചും ഔദ്യോഗികമായി നിയമോപദേശം തേടിയ ശേഷവും മാത്രമേ കോൺഗ്രസ് തുടർതീരുമാനങ്ങൾ കൈക്കൊള്ളൂ എന്ന് അദ്ദേഹം അറിയിച്ചു.
കൂടാതെ, ഇതുമായി ബന്ധപ്പെട്ട് സി പി എം നടത്തുന്ന ന്യായീകരണങ്ങൾ തൃപ്തികരമല്ലെന്നും അദ്ദേഹം വിമർശിച്ചു.
Key Words : KPCC, Sunny Joseph, Pinarayi Vijayan

COMMENTS