During the week from September 13 to 19, 2026, the Sun transits from Leo to Virgo, while Mars enters its sign of debilitation, Cancer
രാമകൃഷ്ണന്‍ പൊതുവാള്‍, കാലടി
രാശിഫലം (12 കൂറുകള്‍)
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): ഗുണദോഷമിശ്രമായ വാരമാണ്. ആഴ്ചയുടെ പകുതിക്ക് ശേഷം കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകും. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. തൊഴില്‍രംഗത്ത് കൂടുതല്‍ ശ്രദ്ധയും ആരോഗ്യ ജാഗ്രതയും പുലര്‍ത്തുക.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): മനസ്സിന് സ്വസ്ഥത ലഭിക്കും. സാമ്പത്തിക രംഗത്ത് മികച്ച പുരോഗതിയും ബിസിനസില്‍ ലാഭവും പ്രതീക്ഷിക്കാം. ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥനകള്‍ തുടരുക.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ദൈവാനുഗ്രഹമുള്ള ആഴ്ചയാണെങ്കിലും കണ്ടകശനി കാരണം ചെറിയ മനഃക്ലേശങ്ങള്‍ ഉണ്ടാകാം. കുടുംബത്തില്‍ തടസ്സങ്ങളുണ്ടാകില്ല. ദീര്‍ഘദൂര യാത്രകള്‍ക്കും പുണ്യസ്ഥല സന്ദര്‍ശനത്തിനും അവസരമൊരുങ്ങും.
കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം): ജോലിരംഗത്തെ പ്രതിസന്ധികളില്‍ നിന്ന് മോചനം ലഭിക്കും. വരുമാനത്തില്‍ വര്‍ധനവും ആഗ്രഹിച്ച കാര്യങ്ങള്‍ സാധിക്കാനും അവസരമുണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): തൊഴില്‍ രംഗത്ത് കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. എന്നാല്‍ വ്യാഴം പ്രതികൂലമായതിനാല്‍ അപ്രതീക്ഷിത സാമ്പത്തിക നഷ്ടങ്ങളും തടസ്സങ്ങളും വരാതെ ശ്രദ്ധിക്കണം.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): കണ്ടകശനി കാരണം അല്പം മാനസിക സമ്മര്‍ദ്ദം ഉണ്ടാകാമെങ്കിലും ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. മത്സരപ്പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം നേടും. ആരോഗ്യത്തില്‍ ജാഗ്രത വേണം.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): പൊതുവേ മികച്ച ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റമോ പ്രൊമോഷനോ ലഭിച്ചേക്കാം.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): ജോലിസ്ഥലത്ത് മികച്ച അന്തരീക്ഷമായിരിക്കും. പഴയ സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കും. ബിസിനസ്സിലും പഠനത്തിലും ഉന്നത നേട്ടങ്ങള്‍ സ്വന്തമാക്കും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): അഷ്ടമവ്യാഴവും കണ്ടകശനിയും ഉള്ളതിനാല്‍ ആരോഗ്യത്തിലും ധനകാര്യത്തിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. ആഴ്ചയുടെ പകുതിക്ക് ശേഷം കുടുംബത്തില്‍ സമാധാനം തിരികെ ലഭിക്കും.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ഏറ്റെടുത്ത ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കും. ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ ഒഴിവാകും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4): ഏഴരശനി തുടരുന്നുണ്ടെങ്കിലും ഈ ആഴ്ച ഉദ്ദേശിച്ച കാര്യങ്ങള്‍ ഭംഗിയായി നടക്കും. കുടുംബത്തിലും തൊഴിലിലും സ്വസ്ഥത നിലനില്‍ക്കും.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി): വ്യാഴം അനുകൂല ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ തടസ്സപ്പെട്ട കാര്യങ്ങള്‍ പുനരാരംഭിക്കും. യാത്രകള്‍ ആവശ്യമായി വരും. ആരോഗ്യകാര്യങ്ങളില്‍ അല്പം കരുതല്‍ നല്ലതാണ്.
Summary:
During the week from September 13 to 19, 2026, the Sun transits from Leo to Virgo, while Mars enters its sign of debilitation, Cancer. The general astrological predictions for all 12 zodiac signs (spanning all 27 birth stars) for this week.


COMMENTS