ലാസ: ടിബറ്റിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജർമൻ റിസർച് സെന്റർ ഫോർ ജിയോ സയൻസ...
ലാസ: ടിബറ്റിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജർമൻ റിസർച് സെന്റർ ഫോർ ജിയോ സയൻസസ് അറിയിച്ചു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ നിന്നും ഏകദേശം 128 കിലോമീറ്റർ വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച (ഓഗസ്റ്റ് 26-ന്) നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിന്റെ ദുരന്തമുഖത്ത് നിൽക്കുന്ന പ്രദേശത്താണ് ഇപ്പോൾ ഭൂകമ്പവും ഉണ്ടായിരിക്കുന്നത്. പ്രളയത്തിൽ പെട്ട് ആയിരത്തിലധികം ആളുകളെ കാണാതാവുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഈ പ്രളയക്കെടുതികളിൽ നിന്ന് പ്രദേശം മുക്തമാകുന്നതിന് മുൻപാണ് പുതിയ പ്രതിസന്ധി.
ഭൂചലനത്തെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും പുറത്തേക്കോടി. എന്നാൽ ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങളെയോ ജീവഹാനിയെയോ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ദുരന്തബാധിത പ്രദേശങ്ങളിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തകർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
Key Words: Strong Earthquake, Tibet

COMMENTS