തിരുവനന്തപുരം : സി എം ആർ എൽ - എക്‌സാലോജിക് മാസപ്പടി കേസിൽ ഇ ഡി നടപടിയെ വിമർശിച്ചുകൊണ്ട് രംഗത്തു വന്ന മുൻ മന്ത്രി പി എ. മുഹമ്മദ് റിയാസിന്റെ പ...
തിരുവനന്തപുരം : സി എം ആർ എൽ - എക്‌സാലോജിക് മാസപ്പടി കേസിൽ ഇ ഡി നടപടിയെ വിമർശിച്ചുകൊണ്ട് രംഗത്തു വന്ന മുൻ മന്ത്രി പി എ. മുഹമ്മദ് റിയാസിന്റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം എൽ എ രംഗത്തെത്തി.
തൊണ്ടി മുതൽ സഹിതം പിടിക്കപ്പെട്ട കള്ളൻ സഹതാപത്തിന് വേണ്ടി കരയുന്നത് പോലെയാണ് റിയാസിന്റെ ഇന്നത്തെ പ്രതികരണം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇ ഡിയെ ഭയപ്പെടുന്നില്ലെന്ന് പറയുന്നവർ തന്നെ സഹപ്രവർത്തകർക്കെതിരെ ഭീഷണി മുഴക്കുന്നുവെന്ന രീതിയിൽ ഇരവാദമുന്നയിക്കുന്നത് വിരോധാഭാസമാണെന്നും വ്യക്തമാക്കി.
വീണ വിജയൻ യാതൊരു സേവനവും നൽകിയിട്ടില്ലെന്നത് സംബന്ധിച്ച് സി എം ആർ എൽ എംഡിയുടെയും ഉദ്യോഗസ്ഥരുടെയും മൊഴിപ്പകർപ്പുകൾ തന്റെ കൈവശമുണ്ടെന്നും, മുഖ്യമന്ത്രിയുടെ മകളുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപയും വിദേശത്തേക്ക് പണവും കൈമാറിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ റിയാസ് തയ്യാറുണ്ടോ എന്നും മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ വെല്ലുവിളിച്ചു.
Key Words : Muhammed Riyaz, Mathew Kuzhalnadan

COMMENTS