വാഷിംഗ്ടണ്‍: അമേരിക്കയുടെ ഏറ്റവും അത്യാധുനികമായ സ്‌റ്റെല്‍ത്ത് യുദ്ധവിമാനമായ എഫ്-35ന്റെ നിര്‍ണായക ഭാഗങ്ങള്‍ കാണാതായി. ഓസ്‌ട്രേലിയയില്‍ നിന്ന...
വാഷിംഗ്ടണ്‍: അമേരിക്കയുടെ ഏറ്റവും അത്യാധുനികമായ സ്‌റ്റെല്‍ത്ത് യുദ്ധവിമാനമായ എഫ്-35ന്റെ നിര്‍ണായക ഭാഗങ്ങള്‍ കാണാതായി. ഓസ്‌ട്രേലിയയില്‍ നിന്ന് വാഷിംഗ്ടണിലേക്ക് കൊണ്ടു പോകുന്നതിനിടെ നിഗൂഢമായ സാഹചര്യത്തില്‍ ഹോങ്കോങ്ങില്‍ എത്തിച്ചേരുകയും അവ ചൈന പിടിച്ചെടുക്കുകയും ചെയ്തു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ പ്രധാന സൈനിക എതിരാളികളാണ് ചൈന.
കഴിഞ്ഞ മെയ് മാസത്തിലാണ് ഓസ്‌ട്രേലിയയില്‍ നിന്ന് യുഎസിലേയ്ക്ക് എഫ്-35 വിമാനത്തിന്റെ ഭാഗങ്ങള്‍ അയയ്ക്കുന്നത്. അറ്റകുറ്റപണികള്‍ക്കായി യുപിഎസ് എന്ന കൊമേഴ്‌സ്യല്‍ ഷിപ്പിംഗ് കമ്പനി വഴി വാഷിംഗ്ടണിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍ യാത്രാമദ്ധ്യേ ദക്ഷിണ കൊറിയയില്‍ നിര്‍ത്തിയ കപ്പല്‍ അവിടെ നിന്ന് നിഗൂഢമായി ഹോങ്കോങ്ങിലേക്ക് തിരിച്ചു വിടപ്പെട്ടു.
വിമാനത്തിന്റെ കോക്ക്പിറ്റ് കനോപി, വെപ്പണ്‍സ് ബേ ഡോര്‍ എന്നിവയാണ് കാണാതായ ഭാഗങ്ങള്‍. ഇവയില്‍ ശത്രുക്കളുടെ റഡാറുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്ന പ്രത്യേക റഡാര്‍-അബ്‌സോര്‍ബിംഗ് കോട്ടിംഗും ഉണ്ട്. ഈ ഭാഗങ്ങള്‍ ലഭിച്ചതിലൂടെ വിമാനത്തിന്റെ സാങ്കേതികവിദ്യ മനസ്സിലാക്കാനും അതിന്റെ ബലഹീനതകള്‍ കണ്ടെത്താനും ചൈനക്ക് സാധിച്ചേക്കും.
Key Words : F-35 fighter jet , China, USA

COMMENTS