Reimagining Kerala at IIM Kozhikode
കേഴിക്കോട്: സംസ്ഥാന മന്ത്രിമാര്‍ക്കായുള്ള ദ്വിദിന നേതൃത്വ ശില്‍പശാല (`റീ ഇമാജിനിങ് കേരളം') കോഴിക്കോട്ട് ആരംഭിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐഐഎംകെ) സംഘടിപ്പിക്കുന്ന പരിപാടി ഇന്നു രാവിലെ ഒന്‍പത് മണിക്ക് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.
ഐഐഎംകെ അധ്യാപകര്‍, രാജ്യാന്തര വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിക്കും. മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഒ.എസ്.ഡി, സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കുന്നു.
2011 ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയ്ക്കായി ഇതുപോലൊരു നേതൃത്വ പരിശീലന പരിപാടി ഐഐഎംകെ സംഘടിപ്പിച്ചിരുന്നു.
Keywords: IIM Kozhikode, Reimagining Kerala, CM V.D Satheesan



COMMENTS