തിരുവനന്തപുരം : കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന റിയാലിറ്റി ഷോ താരം രേണു സുധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നിലവിൽ കോട്ടയം മെഡി...
തിരുവനന്തപുരം : കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന റിയാലിറ്റി ഷോ താരം രേണു സുധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഐ സി യുവിൽ കഴിയുന്ന രേണുവിന്റെ അവസ്ഥ വളരെ മോശമാണെന്ന് സഹോദരി രമ തങ്ങളെ വിളിച്ച് അറിയിച്ചതായി സുഹൃത്തും റിയാലിറ്റി ഷോ താരവുമായ ശാരിക കെ ബി വ്യക്തമാക്കി.
അഞ്ച് കീമോതെറാപ്പികൾക്ക് ശേഷമാണ് രേണുവിന്റെ ആരോഗ്യനില വഷളായത്. തുടർന്ന് അവസാന കീമോ ചെയ്യാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി ശാരിക പറഞ്ഞു. ഇതുവരെ അഞ്ച് കീമോകളാണ് രേണുവിന് പൂർത്തിയാക്കിയത്. ഓരോ കീമോ കഴിയുമ്പോഴും കടുത്ത ശാരീരിക ബുദ്ധിമുട്ടുകളെതുടർന്ന്താരം പത്ത് ദിവസത്തോളം കിടപ്പിലായിരുന്നു. വെള്ളം പോലും കുടിക്കാൻ കഴിയാത്തത്ര ശാരീരിക അവശതകളുണ്ടായിരുന്നെങ്കിലും, നാലാമത്തെ കീമോ വരെ കഷ്ടപ്പെട്ട് എഴുന്നേറ്റുവന്ന് വീഡിയോകൾ ചെയ്ത് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു.
എന്നാൽ, അഞ്ചാമത്തെ കീമോയ്ക്ക് ശേഷം പത്ത് ദിവസം കഴിഞ്ഞിട്ടും രേണുവിന് എഴുന്നേൽക്കാൻ പോലും സാധിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ കഴിയാതെ ആരോഗ്യനില പൂർണ്ണമായും വഷളായതിനെ തുടർന്നാണ് പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇനി മറ്റൊരു കീമോ കൂടി രേണുവിന്റെ ശരീരം താങ്ങാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. രേണുവിനെ സ്നേഹിക്കുന്ന എല്ലാവരും താരത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചാണ് സുഹൃത്ത് ഈ വിവരങ്ങൾ പങ്കുവെച്ചത്.
Key Words : Renu Sudhi, Cancer


COMMENTS