കൊച്ചി : എറണാകുളം തോപ്പുംപടി രാമേശ്വരം വില്ലേജിലെ മുണ്ടംവേലിയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിത ഫ്ളാറ്റുകളുടെ നിര്‍മ്മാണത്ത...
കൊച്ചി : എറണാകുളം തോപ്പുംപടി രാമേശ്വരം വില്ലേജിലെ മുണ്ടംവേലിയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിത ഫ്ളാറ്റുകളുടെ നിര്‍മ്മാണത്തില്‍ ഗുരുതരമായ അപാകതകള്‍ കണ്ടെത്തിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവ് നല്‍കി.
ഗാന്ധി നഗര്‍ പി ആന്റ് ടി കോളനിയിലെ 77 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായാണ് 17 കോടിയോളം രൂപാ ചിലവഴിച്ച് ഫ്ളാറ്റ് നിര്‍മ്മിച്ചത്. 2023 ഒക്ടോബറില്‍ ഫ്ളാറ്റിന്റെ ഉദ്ഘാടനം നടന്ന് താമസം തുടങ്ങി പത്ത് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഗുരുതരമായ അപാകതകള്‍ ദൃശ്യമായിരുന്നു.
സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുകയും ഭിത്തിയിലൂടെ വെള്ളം ഒലിച്ചിറങ്ങുകയും ഫ്ളാറ്റ് വാസയോഗ്യമല്ലാതായി തീരുകയും ചെയ്തു. തൃശൂര്‍ഡിസ്ട്രിക്റ്റ് ലേബർ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മ്മാണത്തിനായി കരാര്‍ എടുത്തിരുന്നത്. ഇവരുടെയും ജി സി ഡി എയുടെ എഞ്ചിനീറിംഗ് വിഭാഗത്തിന്റെയും ഭാഗത്ത് നിന്നു ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് നല്‍കിയത്.
ജി സി ഡി എ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ജെബി ജോണ്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ഷാജി, ഡേവിസ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മ്മാരായ ആതിര, ജയശ്രീ കോണ്‍ട്രാക്ടറായ തൃശൂര്‍ ഡിസ്ട്രിക്റ്റ് ലേബർ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി സിന്ധു സുഭാഷ് എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് പ്രാഥമികാന്വേഷണം നടക്കുക.
Key Words : Ramesh Chennithala, Mundamveli Flat

COMMENTS