കൊച്ചി : മലപ്പുറം സന്ദർശനത്തിനെത്തിയപ്പോള്‍ വൻ സുരക്ഷാ സന്നാഹമൊരുക്കിയതില്‍ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി എം പി. മലവെള്ളപ്പാച്ചില്‍ അപക...
കൊച്ചി : മലപ്പുറം സന്ദർശനത്തിനെത്തിയപ്പോള്‍ വൻ സുരക്ഷാ സന്നാഹമൊരുക്കിയതില്‍ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി എം പി. മലവെള്ളപ്പാച്ചില്‍ അപകടം ഉണ്ടായ സ്ഥലം സന്ദർശിക്കവെയാണ് പ്രതികരണം. ഇത്രയും സുരക്ഷാ ഉദ്യോഗസ്ഥർ തനിക്ക് ആവശ്യമില്ല. ഇനി ആവർത്തിച്ചാല്‍ സന്ദർശനം നേരത്തെ അറിയിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.
തനിക്കു ഒറ്റയ്ക്ക് വന്ന് പോകാനുമറിയാം. ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും പ്രിയങ്കഗാന്ധി പറഞ്ഞു. പോത്തുകല്ല് സജിതയുടെ വീട്ടിലേക്ക് പോകും വഴിയാണ് പ്രതികരണം. അതേസമയം CRPF ഉദ്യോഗസ്ഥരുടെ എണ്ണക്കൂടുതലിലാണ് പ്രിയങ്ക അതൃപ്തി അറിയിച്ചത്. അപ്രതീക്ഷിതമായ സമയത്താണ് ടികെ നഗറില്‍ അപകടം ഉണ്ടായത്. തികച്ചും ദുഃഖകരമായ സംഭവമാണ് നടന്നതെന്നും പ്രിയങ്ക പ്രതികരിച്ചു.
Key Words : Priyanka Gandhi MP, Malappuram, Security

COMMENTS