ചെന്നൈ: തമിഴ്‌നാട്ടിൽ വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായതിനെത്തുടർന്ന് ജനരോഷം തെരുവിലേക്ക്. വിരുദുനഗർ രാജപാളയത്ത് എത്തിയ തമിഴക വെട്രി കഴകം (ട...
ചെന്നൈ: തമിഴ്‌നാട്ടിൽ വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായതിനെത്തുടർന്ന് ജനരോഷം തെരുവിലേക്ക്. വിരുദുനഗർ രാജപാളയത്ത് എത്തിയ തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവും മന്ത്രിയുമായ കെ. ജഗദീശ്വരിയെ നാട്ടുകാർ തടയുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. വോട്ടർമാർക്ക് നന്ദി പറയാൻ മണ്ഡലത്തിലെത്തിയപ്പോഴാണ് മന്ത്രിക്ക് നേരെ ജനങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ അമർഷമുണ്ടായത്.
പ്രദേശത്ത് അർദ്ധരാത്രിയിലടക്കം മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പരാതിയുമായി എത്തുന്നവരോട് വൈദ്യുതി ബോർഡ് (TNEB) ജീവനക്കാർ മോശമായി പെരുമാറുന്നതായും ഉദ്യോഗസ്ഥർ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്നും പൊതുജനങ്ങൾ മന്ത്രിയോട് നേരിട്ട് പറഞ്ഞു.മന്ത്രിക്കെതിരെയുള്ള പ്രതിഷേധം കനത്തതോടെ, നാട്ടുകാരും ടി.വി.കെ പ്രവർത്തകരും തമ്മിൽ തെരുവിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി.
നാട്ടുകാർ മന്ത്രിക്ക് പരാതി നൽകുന്നത് പാർട്ടി പ്രവർത്തകർ തടയാൻ ശ്രമിച്ചതാണ് വാക്കേറ്റത്തിന് കാരണമായത്. ഒടുവിൽ പോലീസും മറ്റ് മുതിർന്ന നേതാക്കളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.രാജപാളയത്തിന് പുറമെ തമിഴ്‌നാട്ടിലെ പലയിടങ്ങളിലും അപ്രതീക്ഷിത പവർകട്ടും രാത്രികാലങ്ങളിലെ വൈദ്യുതി മുടക്കവും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും വൈദ്യുതി ബോർഡ് ഓഫീസുകൾക്ക് മുന്നിലും റോഡുകളിലും ജനങ്ങൾ ഉപരോധ സമരങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
Key Words : Power Crisis, Tamil Nadu, Minister K. Jagadeeswari, TVK

COMMENTS