തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ദീര്‍ഘകാല കരാര്‍ വഴിയുള്ള 270 മെഗാവാട്ട് കുറവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ട...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ദീര്‍ഘകാല കരാര്‍ വഴിയുള്ള 270 മെഗാവാട്ട് കുറവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈകീട്ട് 6.45 നും രാത്രി 12.35 നും ഇടയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി അറിയിക്കുന്നത്.
ദീര്‍ഘകാല കരാര്‍ വഴി കിട്ടേണ്ട വൈദ്യുതിയുടെ കുറവ് കാരണം ഇന്നലെയും കറന്‍റ് കട്ടുണ്ടായി. അതിനിടെ ഒറ്റയടിക്ക് പ്രതിസന്ധി തീരില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ആവര്‍ത്തിച്ചു.
മഴ പെയ്തിട്ടും ഉപയോഗം കുറഞ്ഞിട്ടും സംസ്ഥാനത്ത് കറന്‍റ് കട്ട് തുടരുകയാണ്. ഇന്നലെ ഉപയോഗം 91.62 ദശലക്ഷം യൂണിറ്റായി കുറഞ്ഞിട്ടും വൈദ്യുതി നിയന്ത്രണമുണ്ടായി. വൻ തോതിൽ ഉയര്‍ന്ന ദിവസങ്ങളിലേതും പോലെ രാത്രിയിൽ രണ്ട് വട്ടമാണ് ഇന്നലെ കറന്‍റ് കട്ടുണ്ടായത്. ദീര്‍ഘകാല കരാറുകള്‍ വഴി കിട്ടേണ്ട വൈദ്യുതി കിട്ടാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു നിയന്ത്രണം.
നിലയങ്ങളുടെ തകരാറ് മൂലം മൂന്ന് കമ്പനികളിൽ നിന്ന് വൈദ്യുതി കിട്ടിയില്ലെന്നാണ് വിവരം. ഇങ്ങനെ 413 മെഗാവാട്ടിന്‍റെ കുറവുണ്ടായെന്നാണ് കെ എസ് ഇ ബി വൃത്തങ്ങള്‍ പറയുന്നത്. ഇന്നും ദീര്‍ഘകാല കരാറിൽ നിന്ന് വൈദ്യുതി കുറയും. നാളെയേ പ്രശ്നം പരിഹരിക്കൂവെന്നാണ് വിവരം. ഇതോടെ കേന്ദ്ര പൂളിൽ നിന്ന് മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ കിട്ടിയിട്ടും കട്ട് ഒഴിവായില്ല.
കേന്ദ്ര പൂളിൽ നിന്ന് 44.72 ദശലക്ഷം യൂണിറ്റാണ് കിട്ടിയത്. ഈ മാസത്തെ ശരാശരി 38.49 ദശലക്ഷം യൂണിറ്റാണ്.
Key Words : Power Cut

COMMENTS