കൊച്ചി :മുഖ്യമന്ത്രി വി.ഡി. സതീശനോട് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ വിലക്കി പൊലിസ്. കൊച്ചിയിലെ മുഖ്യമന്ത്രിയുടെ പരി...
കൊച്ചി :മുഖ്യമന്ത്രി വി.ഡി. സതീശനോട് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ വിലക്കി പൊലിസ്. കൊച്ചിയിലെ മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ജെ പീറ്റര്‍ തടഞ്ഞത്.
മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കരുതെന്നും അദ്ദേഹം മറുപടി പറയാന്‍ താല്പര്യപ്പെടുന്നില്ലെന്നുമാണ് അസിസ്റ്റന്റ് കമ്മിഷണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മുഖ്യമന്ത്രിക്ക് ഇസഡ് പ്ലസ് സുരക്ഷയുള്ളതിനാല്‍ അദ്ദേഹത്തിന്റെ സമീപത്തുനിന്ന് മാറിനില്‍ക്കണമെന്നും നിര്‍ദേശിച്ചു.
ചോദ്യങ്ങള്‍ വിലക്കാന്‍ മേലുദ്യോഗസ്ഥരില്‍നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ''നിങ്ങള്‍ എന്തുവേണമെങ്കിലും കൊടുത്തോളൂ, എന്നെ തൂക്കിക്കൊല്ലുകയൊന്നും ഇല്ലല്ലോ'' എന്നായിരുന്നു അസിസ്റ്റന്റ് കമ്മിഷണറുടെ മറുപടി.
Key Words : Police , Journalists, VD Satheesan

COMMENTS