ന്യൂഡൽഹി: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന കേന്ദ്ര നിർദേശത്തെ ചോദ്യം ചെയ്ത് നല്‍കിയ ഹർജിയില്‍ കേന്ദ്ര സർക്കാരിൻ്റെ പ്രതികരണം തേടി സുപ്രീംകോടത...
ന്യൂഡൽഹി: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന കേന്ദ്ര നിർദേശത്തെ ചോദ്യം ചെയ്ത് നല്‍കിയ ഹർജിയില്‍ കേന്ദ്ര സർക്കാരിൻ്റെ പ്രതികരണം തേടി സുപ്രീംകോടതി. പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി എം കൃഷ്ണയാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്ല്യ ബാഗ്ചി, വി മോഹന എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഹർജിക്കാരനായി മുതിർന്ന അഭിഭാഷകൻ എസ് മുരളീധറാണ് ഹാജരായത്. വന്ദേമാതരം ദേശീയഗീതമാണെന്നതില്‍ ഒരു സംശയവുമില്ലെന്ന് വ്യക്തമാക്കിയ കോടതി, ഗാനം ആലപിക്കുന്നതില്‍ ഒരു പൗരൻ്റെ മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നിയമപരമായ പ്രശ്നങ്ങള്‍ പരിശോധിക്കാമെന്ന് വ്യക്തമാക്കി.
വന്ദേമാതരം മുഴുവൻ പാടാൻ നിർബന്ധിക്കുന്നത് രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്നാണ് ഹർജിക്കാരൻ്റെ പ്രധാന വാദം. വന്ദേമാതരം ദേശീയഗാനമാക്കിയ നടപടി റദ്ദാക്കണമെന്ന ആവശ്യവും ഹർജിയിലുണ്ട്. ഭൂരിപക്ഷ മതത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതാണ് കേന്ദ്ര സർക്കാരിൻ്റെ നടപടിയെന്നും ഗാനത്തിലെ അവസാന നാല് ഭാഗങ്ങളില്‍ പ്രത്യേക മതത്തിലെ ദേവതമാരോടുള്ള ഭക്തിയാണ് ഉയർത്തിക്കാട്ടുന്നതെന്നും ഹർജിയില്‍ ടി എം കൃഷ്ണ ചൂണ്ടിക്കാട്ടിയിരുന്നു.
Key Words : Plea, Vande Mataram, Supreme Court , Central Government.

COMMENTS