കൊച്ചി : എറണാകുളം പെരുമ്പാവൂരിന് സമീപം ഒക്കലിൽ കൊച്ചി വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യാനായി എത്തിയ വിമാനം അസാധാരണമാംവിധം താഴ്ന്നുപറന്നതിനെ ...
കൊച്ചി : എറണാകുളം പെരുമ്പാവൂരിന് സമീപം ഒക്കലിൽ കൊച്ചി വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യാനായി എത്തിയ വിമാനം അസാധാരണമാംവിധം താഴ്ന്നുപറന്നതിനെ തുടർന്ന് പ്രദേശത്തെ ഒരു സ്കൂളിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്നുപോയി. വിമാനം വളരെ താഴ്ന്നു പറന്നപ്പോൾ ഉണ്ടായ ശക്തമായ വായുസമ്മർദ്ദത്തിലും പ്രകമ്പനത്തിലുമാണ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് നാശനഷ്ടം സംഭവിച്ചത്.
വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലകളിൽ ഇതുപോലെയുള്ള താഴ്ന്ന്പറക്കലുകൾ കാരണം മുൻപും സമാനമായ അപകടങ്ങളും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ടെന്നും, ഇത് പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Key Words : Aeroplane

COMMENTS