കൊച്ചി : സി എം ആർ എൽ മാസപ്പടി വിവാദത്തിലും അഴിമതി ആരോപണങ്ങളിലും മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും മൂവാ...
കൊച്ചി : സി എം ആർ എൽ മാസപ്പടി വിവാദത്തിലും അഴിമതി ആരോപണങ്ങളിലും മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എം എൽ എയുമായ മാത്യു കുഴൽനാടൻ. തനിക്കെതിരായ അന്വേഷണങ്ങളും നിയമനടപടികളും തടയുന്നതിനായി പിണറായി വിജയൻ പാർട്ടിയെയും സ്വന്തം സഖാക്കളെയും ഒരു കവചം പോലെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
തന്റെ കുടുംബത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും അന്വേഷണ ഏജൻസികളുടെ നടപടികളിൽ നിന്ന് രക്ഷപ്പെടാനുമാണ് പാർട്ടി സംവിധാനത്തെയും പ്രവർത്തകരുടെയും പിന്തുണ അദ്ദേഹം ദുരുപയോഗം ചെയ്യുന്നത്.
മാസപ്പടി കേസിൽ യഥാർത്ഥ പ്രതി പിണറായി വിജയൻ തന്നെയാണെന്നും, കാലങ്ങളായി പാർട്ടി പ്രവർത്തകരെയും കേരള ജനതയെയും അദ്ദേഹം കബളിപ്പിക്കുകയാണെന്നും മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി. സാധാരണക്കാരായ കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ വികാരങ്ങളെയും ലളിതമായ ജീവിതരീതികളെയും ചൂഷണം ചെയ്താണ് ഇത്രയും വലിയ സാമ്പത്തിക ക്രമക്കേടുകൾക്ക് അദ്ദേഹം കൂട്ടുനിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : Pinarayi Vijayan, Investigation, Mathew Kuzhalnadan

COMMENTS