തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം. വൈകുന്നേരം 6.30 മുതൽ രാത്രി 12.30 വരെയുള്ള സമയത്ത് നിയന്ത്രണമുണ്ടാകുമെന്ന് കെഎസ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം. വൈകുന്നേരം 6.30 മുതൽ രാത്രി 12.30 വരെയുള്ള സമയത്ത് നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും പീക്ക് സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപയോഗം മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തിനേക്കാൾ കൂടുതലായിരുന്നെന്നും പീക്ക് സമയങ്ങളിലെ ഉപഭോഗം 800 മെഗാവാട്ട് മുതൽ 900 മെഗാവാട്ട് വരെ ഉയർന്നിട്ടുണ്ടെന്നും കെഎസ്ഇബി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Key Words : Power Outage

COMMENTS