തിരുവനന്തപുരം: സ്ത്രീകൾ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ നടത്തിയ പ്രസ്താവന തള്ളി തിരുവനന്തപുരം പാളയം...
തിരുവനന്തപുരം: സ്ത്രീകൾ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ നടത്തിയ പ്രസ്താവന തള്ളി തിരുവനന്തപുരം പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. ഇസ്ലാം സ്ത്രീകളുടെ സാമൂഹിക ഇടപെടലുകൾക്കോ പൊതുപങ്കാളിത്തത്തിനോ എതിരല്ലെന്ന് വെള്ളിയാഴ്ച നമസ്കാരത്തിനിടെ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഖുറാനിൽ യാതൊരുവിധ ലിംഗവിവേചനവും മുന്നോട്ടുവെക്കുന്നില്ലെന്നും പരാമർശങ്ങളിൽ പോലും സ്ത്രീ-പുരുഷ തുല്യതയ്ക്കാണ് മുൻഗണന നൽകുന്നതെന്നും ഇമാം ചൂണ്ടിക്കാട്ടി. സ്ത്രീകൾ പുറത്തിറങ്ങരുത് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ജോലി ചെയ്യുന്നതിലും തൊഴിൽ മേഖലകളിലും വേതനത്തിലും സ്ത്രീ-പുരുഷ സമത്വമാണ് ഇസ്ലാം പറയുന്നത്. പ്രവാചകന്റെ ഭാര്യ യുദ്ധത്തിൽ പങ്കാളിയായിട്ടുണ്ടെന്ന ചരിത്രപരമായ ഉദാഹരണവും അദ്ദേഹം ഓർമിപ്പിച്ചു.
സമൂഹത്തിൽ അനാവശ്യ നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും ഇസ്ലാമിക മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പൊതുരംഗത്തേക്ക് ഇറങ്ങണമെന്നും പാളയം ഇമാം വ്യക്തമാക്കി.
Key Words : Palayam Imam, Kanthapuram

COMMENTS