കോട്ടയം: ആർ എസ്സ് എസ്സ് ൻ്റെ മുഴുവൻ സമയ പ്രവർത്തകനും പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന വടക്കേമഠത്തിൽ തിരുവഞ്ചൂർ വിപിനചന്ദ്രൻ (64) അന്ത...
കോട്ടയം: ആർ എസ്സ് എസ്സ് ൻ്റെ മുഴുവൻ സമയ പ്രവർത്തകനും പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന വടക്കേമഠത്തിൽ തിരുവഞ്ചൂർ വിപിനചന്ദ്രൻ (64) അന്തരിച്ചു . സംസ്കാരം നാളെ 3 മണിക്ക് വീട്ടിലെ പൊതുദർശനത്തിന് ശേഷം മുട്ടമ്പലം ശ്മശാനത്തിൽ.
ഭാര്യ: തിരുവഞ്ചൂർ ലാളത്ത് കുടുംബാംഗം ഗീതാമണി (മുൻ പ്രഥമ അദ്ധ്യാപിക, തിരുവഞ്ചൂർ എൽ പി സ്കൂൾ).
മകൾ: ആർഷ .വി. ചന്ദ് (എൽ ആൻ്റ് ടി കമ്പനി ലിമിറ്റഡ് , ഡൽഹി)
ആർ എസ്സ് എസ്സ് കോട്ടയം നഗർ കാര്യവാഹ്, ബിഎംഎസ് കോട്ടയം ജില്ലാ കൺവീനർ, വിശ്വഹിന്ദു പരിഷത്ത് ഭാരവാഹി, കേരളാ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സംഘടനാ സെക്രട്ടറി, ബി ജെ പി സംസ്ഥാന സമിതി അംഗം, രാഷ്ട്ര ഏകതാ പരിഷത്ത് ദേശീയ സംയോജക് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1983 ലെ നിലയ്ക്കൽ പ്രക്ഷോഭത്തിൽ കുമ്മനം രാജശേഖരൻ, സ്വാമി സത്യാനന്ദ സരസ്വതി, ശിശുപാൽ എന്നിവരോടൊപ്പം സമരമുഖത്ത് നേതൃത്വം വഹിച്ചിരുന്നു. 1984 ൽ ഗുരുവായൂർ കേന്ദ്രമായി വലിയ ജനകീയ പ്രക്ഷോഭമായി മാറിയ ക്ഷേത്ര വിമോചന സമരത്തിൻ്റെ സംഘാടകനായിരുന്നു.
തിരുവഞ്ചൂർ ദേവസ്വത്തിൻ്റെ ഭരണം നിയന്ത്രിക്കാൻ ക്ഷേത്രം കേന്ദ്രമായി രൂപീകരിച്ച ഹിന്ദു സേവാ സമിതിയുടെ സംഘാടകനായിരുന്നു.
Key Words : Thiruvanchoor Vipinachandran


COMMENTS