കൊച്ചി : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പരിശോധനയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. 12.152 കിലോഗ്രാം കഞ്ചാവുമായി ...
കൊച്ചി : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പരിശോധനയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. 12.152 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളാണ് അറസ്റ്റിലായത്. ഒഡീഷ ഗഞ്ചം സ്വദേശികളായ ആദി നായക് (20), ഹിമാൻഷൂ നായക് (26) എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നുമാണ് ഇവർ പോലീസിന്റെ വലയിലായത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരെയും പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.ഇതിനിടെയാണ് അറസ്റ്റ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
ഡിസിപിമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.
key words : Operation Toofan, Ganja

COMMENTS