ന്യൂയോർക്ക്: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ തങ്ങൾക്ക് യാതൊരുവിധ പദ്ധതികളുമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്ക...
ന്യൂയോർക്ക്: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ തങ്ങൾക്ക് യാതൊരുവിധ പദ്ധതികളുമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. യുഎൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായി ന്യൂയോർക്കിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഡോണൾഡ് ട്രംപിനെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ ലക്ഷ്യമിടുന്നത് ഇറാന്റെ നയമല്ല. പ്രത്യക്ഷമായോ പരോക്ഷമായോ ഇത്തരമൊരു ഗൂഢാലോചനയ്ക്ക് ഇറാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിനെ വധിക്കാൻ ഇറാൻ്റെ ഭാഗത്തുനിന്ന് രഹസ്യ നീക്കങ്ങൾ നടക്കുന്നതായി യുഎസ് ഇന്റലിജൻസ് ഏജൻസികളും ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റും മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികളും സമാനമായ റിപ്പോർട്ടുകൾ പുറത്തുവിട്ട പശ്ചാത്തലത്തിലാണ് ഇറാൻ പ്രസിഡന്റ് ഔദ്യോഗികമായി ഈ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയത്.
അതേസമയം, യുഎസ് ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ ഇറാൻ മുട്ടുമടക്കില്ലെന്ന് യുഎൻ പൊതുസഭയിലെ പ്രസംഗത്തിൽ പെസഷ്കിയാൻ വ്യക്തമാക്കി. എന്നാൽ, പരസ്പര ബഹുമാനത്തോടെയുള്ള നയതന്ത്ര ചർച്ചകൾക്കും അന്താരാഷ്ട്ര കരാറുകളിലേക്ക് മടങ്ങുന്നതിനും ഇറാൻ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
Key Words : Donald trump, Masoud Pezeshkian, Iran

COMMENTS