തിരുവനന്തപുരം : ബി ജെ പി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി കേന്ദ്ര സർക്കാർ ന...
തിരുവനന്തപുരം : ബി ജെ പി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. ഗുരുവായൂർ സ്വദേശിയായ നിവേദിത, ബി ജെ പിയുടെ തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റാണ്. ഉത്തരപ്രദേശിൽ നിന്നുള്ള അർചന മിശ്രയെയും നിവേദിതയ്ക്കൊപ്പം വനിതാ കമ്മീഷൻ അംഗമായി നിയമിച്ചിട്ടുണ്ട്.
2016-ൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുകൊണ്ടാണ് നിവേദിത സുബ്രഹ്മണ്യം ബി ജെ പിയുടെ ഔദ്യോഗിക പദവികളിലേക്ക് ആദ്യമായി കടന്നെത്തുന്നത്. അന്ന് മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിൽ 2021-ലെ തിരഞ്ഞെടുപ്പിലും അവസരം നൽകിയെങ്കിലും നാമനിർദ്ദേശ പത്രിക തള്ളിപ്പോയത് തിരിച്ചടിയായിരുന്നു. തുടർന്ന് 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിന്നും അവർ മത്സരിച്ചിരുന്നു.
Key Words : Nivedita Subramaniam, National Commission for Women

COMMENTS