.

പ്രകൃതിക്ഷോഭം: ദുരന്തബാധിതർക്ക് സമഗ്ര സഹായ പദ്ധതി പ്രഖ്യാപിക്കും: മന്ത്രി അനൂപ് ജേക്കബ്

ഇടുക്കി: ജില്ലയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് ആശ്വാസകരമായ സമഗ്ര സഹായ പദ്ധതി സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്ന് ഇടു...


ഇടുക്കി: ജില്ലയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് ആശ്വാസകരമായ സമഗ്ര സഹായ പദ്ധതി സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്ന് ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. വട്ടവടയിൽ ഉണ്ടായ ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക്  അടിയന്തര  ധനസഹായം വിതരണം ചെയ്തു.    നഷ്ടപരിഹാരം പിന്നീട് പ്രഖ്യാപിക്കും. പരുക്കേറ്റവരുടെ ചികിൽസാ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കും. അടിമാലിയിലെ ആശുപത്രിയിലെത്തി മരണമടഞ്ഞവർക്ക് മന്ത്രി  ആദരാഞ്ജലി അർപ്പിച്ചു. 

ഇടുക്കി ജില്ലാ കലക്ടർ, ദേവികുളം സബ് കലക്ടർ,  ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ  മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ഓറഞ്ച് അലർട്ട് ജില്ലയിൽ തുടരുന്ന സാഹചര്യത്തിൽ ഹൈറേഞ്ചിലേക്കുള്ള യാത്ര താൽക്കാലികമായി മാറ്റിവയ്ക്കുകയോ സഞ്ചാരികൾ സ്വയം നിയന്ത്രണം പാലിക്കുക ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ദേശീയപാത നിർമ്മാണം നടക്കുന്നിടത്ത് മണ്ണിടിയാതിരിക്കാനുള്ള മുൻകരുതൽ കരാറുകാരും ദേശീയപാത അതോറിട്ടിയും സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മണ്ണെടുക്കുന്ന സാഹചര്യം അപകടത്തിന് കാരണമാകുന്നുണ്ടെങ്കിൽ ഗൗരവമായി പരിശോധിക്കും. ഇതു സംബന്ധിച്ച് പ്രോജക്ട് ഡയറക്ടറുമായി സംസാരിച്ചിട്ടുണ്ട്. ഗതാഗത  തടസമില്ലാത്ത വിധം നിർമ്മാണ സാമഗ്രികൾ  ക്രമീകരിക്കണമെന്നും  നിർദ്ദേശിച്ചിട്ടുണ്ട്. 

മുന്നൊരുക്കം നടത്തുന്നതിനായി ദുരന്തനിവാരണ സേന പോലീസ് ഉൾപ്പെടെയുള്ള എല്ലാ സേനാ വിഭാഗങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടർ, സബ് കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ജില്ലയിലെ പ്രകൃതി ക്ഷോഭ നാശനഷ്ടങ്ങളുടെ അവലോകനം നടത്തി. വീടും ഭൂമിയും നഷ്ടമായവരെ പൂർണ്ണമായി പുനരധിവസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. അടിമാലി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ഉണ്ടായ പഴമ്പിള്ളിച്ചാൽ പ്രദേശവും  ദുരിതാശ്വാസ ക്യാമ്പും  മന്ത്രി അനൂപ് ജേക്കബും സംഘവും സന്ദർശിച്ചു. 

വീടും ഭൂമിയും നഷ്ടപ്പെട്ടവരെ  പൂർണ്ണമായും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പിൽ എല്ലാ സൗകര്യവും ഉറപ്പാക്കായിട്ടുണ്ട്. കൃഷി നാശം കണക്കാക്കി നഷ്ടപരിഹാരം നൽകും. വാസയോഗ്യമല്ലാത്ത വീട്ടുകാരെ മാറ്റിപാർപ്പിക്കും. പ്രദേശത്തെ വിടുകളിൽ  തുടർന്നും വാസയോഗ്യമാണോ എന്ന് പഠിച്ചു  വിദഗ്ധ റിപ്പോർട്ട് നൽകണമെന്ന് കലക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്. 

ഉരുൾപൊട്ടലിൽ രണ്ടു വീടുകൾ പൂർണ്ണമായി നശിക്കുകയും  വാഹനങ്ങൾ ഒലിച്ചു പോവുകയും ചെയ്തിട്ടുണ്ട്. നാശനഷ്ടങ്ങൾ സംബന്ധിച്ച് വിശദമായ  അവലോകനം പിന്നീട് നടക്കുമെന്നും  ദുരിതത്തിനിരയായവർക്ക് സർക്കാരിൽ നിന്ന് സഹായ ധനം ലഭ്യമാക്കാൻ അടിയന്തര നടപടി  സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Key Words : Natural Calamity, Minister Anoop Jacob

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,782,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7992,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19177,Kochi.,2,Latest News,3,lifestyle,363,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2640,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,416,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1126,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1275,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2650,
ltr
item
www.vyganews.com: പ്രകൃതിക്ഷോഭം: ദുരന്തബാധിതർക്ക് സമഗ്ര സഹായ പദ്ധതി പ്രഖ്യാപിക്കും: മന്ത്രി അനൂപ് ജേക്കബ്
പ്രകൃതിക്ഷോഭം: ദുരന്തബാധിതർക്ക് സമഗ്ര സഹായ പദ്ധതി പ്രഖ്യാപിക്കും: മന്ത്രി അനൂപ് ജേക്കബ്
https://blogger.googleusercontent.com/img/a/AVvXsEj-tOMX5CLjmjjcdNUZY7d7MhH346LEAHRrQIg_M1wdc_CelwnFbS_WZy60jNuZef0SJgfgdcQti6GjNQiNdh8nlwcTnV-VacQ7fqCUPdWPZNoIzzu3DZMiwqJvVH__2qlRnMKvDMMohJjhDqmeBaW1NJPvTFvvsLeNm4PbR5weC1LJ6sK4ehDFYwhw-ad2
https://blogger.googleusercontent.com/img/a/AVvXsEj-tOMX5CLjmjjcdNUZY7d7MhH346LEAHRrQIg_M1wdc_CelwnFbS_WZy60jNuZef0SJgfgdcQti6GjNQiNdh8nlwcTnV-VacQ7fqCUPdWPZNoIzzu3DZMiwqJvVH__2qlRnMKvDMMohJjhDqmeBaW1NJPvTFvvsLeNm4PbR5weC1LJ6sK4ehDFYwhw-ad2=s72-c
www.vyganews.com
https://www.vyganews.com/2026/09/natural-calamity-comprehensive-aid.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/09/natural-calamity-comprehensive-aid.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy