കൊച്ചി : സംഗീത സംവിധായകൻ റിനില്‍ ഗൗതം (50) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തൃപ്പൂണിത്തുറ ദേവി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഫെഫ്ക മ...
കൊച്ചി : സംഗീത സംവിധായകൻ റിനില്‍ ഗൗതം (50) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തൃപ്പൂണിത്തുറ ദേവി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്‌സ് യൂണിയൻ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.
'ജനപ്രിയൻ', 'വാധ്യാർ', 'പിഗ്മാൻ', 'സാന്റ് സിറ്റി', 'വടു', 'കാന്താരി', 'നജസ്സ്', 'വേലുകാക്ക' തുടങ്ങിയ സിനിമകള്‍ക്കും നിരവധി സീരിയലുകള്‍ക്കും സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ പൂർണത്രയീശനെ സ്തുതിക്കുന്ന 'പദ്മഹാരപ്രിയ പദ്മനാഭപ്രഭോ' എന്ന ഭക്തിഗാനത്തിലൂടെയാണ് റിനില്‍ ഗൗതം ഏറെ ശ്രദ്ധ നേടിയത്.
പ്രശസ്ത സംവിധായകൻ ലാല്‍ജോസ് അഭിനയിക്കുന്ന ചിത്രം ഉള്‍പ്പെടെ ചിത്രീകരണം പൂർത്തിയായ സിനിമയുടെ തിരക്കഥാകൃത്തായും റിനില്‍ പ്രവർത്തിച്ചിട്ടുണ്ട്.
ബെന്നി പി തോമസ് സംവിധാനം ചെയ്യുന്ന 'റൂഹ' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചു. ചലച്ചിത്ര മേഖലയിലെ നിരവധി സഹപ്രവർത്തകരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു.
Key Words : Music Director Rinil Gautam, Passed Away

COMMENTS